സഞ്ജുവല്ല മറ്റൊരു മലയാളി താരം ഇന്ത്യൻ സ്‌ക്വാഡിനൊപ്പം 😱ഷോക്കിങ് തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്നത് വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിനായിട്ടാണ്. മൂന്ന് വീതം ഏകദിനവും ടി :20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ഫെബ്രുവരി ആറിനാണ് നിർണായക മത്സരങ്ങൾ ആരംഭിക്കുന്നത്

എന്നാൽ മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ എല്ലാം തന്നെ ഏറെ സന്തോഷം നൽകുന്ന ഒരു തീരുമാനം പുറത്ത് വരികയാണ് ഇപ്പോൾ. വെസ്റ്റ് ഇൻഡീസ് എതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് മലയാളി ലെഗ് സ്പിൻ ബൗളർ എസ്‌. മിഥുനാണ് സ്ഥാനം നേടിയത്. ഇന്ത്യൻ സ്‌ക്വാഡിനും ഒപ്പം റിസർവ്വ് താരമായി മിഥുൻ എത്തും.ലിമിറ്റെഡ് ഓവർ പരമ്പരകൾക്കുള്ള സ്‌ക്വാഡിനെ നേരത്തെ തന്നെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിന്നുവെങ്കിലും കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് ഏഴ് അംഗ റിസർവ്വ് ടീം സ്‌ക്വാഡിനൊപ്പം ചേരുക

ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും തിളങ്ങിയതാണ് താരത്തിന് ഈ സെലക്ഷൻ കിട്ടാനുള്ള കാരണം. മിഥുൻ കൂടാതെ തമിഴ്നാട് സ്റ്റാർ താരങ്ങളായ സായ് കിഷോർ, ഷാരൂഖ് ഖാൻ എന്നിവർ കൂടി റിസർവ്വ് ടീമിലേക്ക് എത്തി.സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിന്റെ ടോപ് വിക്കറ്റ് ടേക്കറാണ് മിഥുൻ. കഴിഞ്ഞ നാല് വർഷമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമാണ് താരം.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മുഹമ്മദ്‌ സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.

ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ്‌ സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.