വിരമിക്കൽ മത്സരത്തിലും നിരാശരാക്കിയെന്ന് ആരാധകർ 😱സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ ഏറ്റവും അധികം ആരാധകരും ഇപ്പോൾ ആവേശപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യൻ ജയത്തിനായി മാത്രമാണ്. മൂന്നാം ദിനം രണ്ട് വിക്കറ്റുകൾ നഷ്ടത്തിൽ 57 റൺസ്‌ എന്നുള്ള സ്കോറിൽ ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടക്ക ഓവറുകളിൽ തന്നെ സീനിയർ ബാറ്റ്‌സ്മാന്മാരായ പൂജാരയുടെയും രഹാനെയുടെയും വിക്കറ്റുകൾ നഷ്ടമായത് കനത്ത തിരിച്ചടിയായി മാറി.

മൂന്നാം ദിനം മത്സരം ആരംഭിച്ച് കേവല രണ്ട് ഓവറുകൾ വ്യത്യാസത്തിലാണ് ഇന്ത്യൻ ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായത്. രഹാനെ ഒരു റൺസിൽ പുറത്തായപ്പോൾ പൂജാര (9 റൺസ്‌ ) തന്റെ വിക്കറ്റ് വീണ്ടും നഷ്ടമാക്കി. ഈ ടെസ്റ്റ്‌ പരമ്പരയിലുടനീളം മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ മാത്രം കേൾക്കുന്ന ഇവർ ഇരുവർക്കും ടെസ്റ്റ്‌ കരിയറിൽ പിടിച്ച് നിൽക്കാനുള്ള ഒരു അവസരം കൂടിയായിരിന്നു ഈ മത്സരം. എന്നാൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരുവാൻ ഇരുവർക്കും ഒരിക്കൽ കൂടി സാധിച്ചില്ല.ഇരുവർക്കും എതിരെ ഈ ഒരു ഇന്നിങ്സിലെ പുറത്താകലിന് പിന്നാലെ വിമർശനം കടുപ്പിക്കുകയാണ് ക്രിക്കറ്റ്‌ പ്രേമികളും സോഷ്യൽ മീഡിയ.

നിർണായക ടെസ്റ്റ്‌ പരമ്പരയിൽ ആകെ 124 റൺസാണ് പൂജാരക്ക്‌ അടിച്ചെടുക്കാനായി കഴിഞ്ഞതെങ്കിൽ രഹാനെക്ക്‌ ഈ ഒരു ടെസ്റ്റ്‌ പരമ്പരയിൽ നേടാൻ സാധിച്ചത് ആകെ നേടിയത് 136 റൺസാണ്. ഈ ടെസ്റ്റ്‌ പരമ്പരയിൽ അടക്കം നിരാശപെടുത്തിയ രഹാനെക്ക്‌ വീണ്ടും ടെസ്റ്റ്‌ സ്‌ക്വാഡിൽ അവസരം ലഭിക്കില്ലെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം അഭിപ്രായപെടുന്നത്. കൂടാതെ മൂന്നാം നമ്പറിലെ തന്നെ വിശ്വസ്ത താരമായ പൂജാരക്കും ടെസ്റ്റ്‌ ടീമിൽ വീണ്ടും സ്ഥാനം ലഭിക്കുമോയെന്നത് ശ്രദ്ധേയമാണ്.

ഇരുവർക്കും പകരം ശ്രേയ്സ് അയ്യർ, ഹനുമ വിഹാരി എന്നിവരെ ടീമിലേക്ക് വൈകാതെ ഉൾപ്പെടുത്തണമെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലം അഭിപ്രായം. രഹാനെക്കും പൂജാരക്കും എതിരെ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ട്രോളുകൾ ഉയർന്ന് കഴിഞ്ഞു.