അവർക്ക്‌ തോൽവി ഉറപ്പിക്കാം!! അഞ്ചാം ദിനം അത് നടക്കും!! വമ്പൻ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് വളരെ പിന്നിലാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ അഭിപ്രായപ്പെട്ടു. നാലാം ദിനം കളി പുരോഗമിക്കുമ്പോൾ ഇന്ത്യയുടെ ലീഡ് 300 കടന്ന സാഹചര്യത്തിലാണ് വോഗൻ ഇംഗ്ലണ്ടിന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന പ്രതികരണം നടത്തിയത്. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പൂജാരയുടെയും (66), റിഷഭ് പന്തിന്റെയും (57) അർദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ തുണയായത്.

“ഇന്ത്യ ഇനിയും ലീഡ് ഉയർത്തിയാൽ, അത് പിന്തുടരുക എന്നത് ഇംഗ്ലണ്ടിന് കഠിനമാകും. ഇങ്ങനെ പോയാൽ ഇന്ത്യ 400 റൺസ് ലീഡ് കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു. തുടർന്ന്, പിച്ച് ബൗൺസിനെയും സ്പിന്നിനെയും ഒരുപോലെ സഹായിച്ചാൽ, അത് ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അത്തരമൊരു സാഹചര്യത്തിൽ ലക്ഷ്യം പിന്തുടരുന്നത് ഇംഗ്ലണ്ടിന് പ്രയാസകരമാകും,” വോഗൻ പറയുന്നു.

“എളുപ്പമല്ലാത്ത സാഹചര്യങ്ങളിൽ 140-ഓളം ഡെലിവറികളിൽ നിന്ന് 50 സ്കോർ ചെയ്യുന്ന ബാറ്ററെയാണ്‌ ഞങ്ങൾക്ക് വേണ്ടത്. ഇന്ത്യൻ നിരയിൽ റിഷഭ് പന്തും ശ്രേയസ് അയ്യരുമെല്ലാം അത്തരത്തിലുള്ള കളിക്കാരാണ്. മാത്രമല്ല, എന്റെ ടെസ്റ്റ്‌ ടീമിൽ എപ്പോഴും പൂജാരയെ പോലെ ഒരാൾ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. റിഷഭ് പന്തിനെ എതിരാളികൾ ഭയക്കുന്നതുപോലെ, ഓരോ ടീമിനും ബൗളർമാരെ നിരാശപ്പെടുത്താനും ക്ഷീണിപ്പിക്കാനും ആവശ്യമായ താരമാണ് പൂജാര,” വോഗൻ കൂട്ടിച്ചേർത്തു.

അതേസമയം രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 245 റൺസിൽ പുറത്തായി. ഇതോടെ എഡ്ബാജ്സ്റ്റൻ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിന് ജയിക്കാൻ 378 റൺസ്‌ വേണം. ഈ കളി ജയിച്ചാൽ ഇംഗ്ലണ്ട് ടീമിന് പരമ്പര 2-2 സമനിലയാക്കി മാറ്റം.