
രാഹുൽ പകരക്കാരൻ അവനാണ് 😳😳മുൻ താരം വാക്കുകൾ വൈറൽ
വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കെഎൽ രാഹുലിന്റെ പകരക്കാരനെ നിർദ്ദേശിച്ച് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കിൾ വോൺ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിൽ രാഹുലിന് മുൻപ് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന് പകരക്കാരനെ ഇന്ത്യ പരിഗണിച്ചു. ഇപ്പോൾ, തന്റെ ആഗ്രഹം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ രാഹുലിന് പകരക്കാരനായി ജയിസ്വാൾ കളിക്കണം എന്നാണ് എന്ന് സൂചിപ്പിക്കുകയാണ് മൈക്കിൾ വോൺ. ജയിസ്വാൾ ഒരു സൂപ്പർസ്റ്റാറാകാൻ പോകുകയാണ് എന്നാണ് വോൺ തന്റെ ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ സമയങ്ങളിലെ ജയിസ്വാളിന്റെ ഇന്ത്യൻ പ്രീമിയർ ലീഗിലെയും മറ്റ് ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് വോൺ ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ അതേ സമയത്ത് രാഹുലിന്റെ പകരക്കാരനാകാൻ ഏറെ സാധ്യതയുള്ള ഇഷാൻ ഇഷാനെ കുറിച്ച് സംസാരിക്കാനും വോൺ തയ്യാറായില്ല. തന്റെ ട്വിറ്ററിൽ വോൺ എഴുതിയത് ഇങ്ങനെയാണ്. “ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെ എൽ രാഹുലിന് പകരക്കാരനായി ഞാൻ തിരഞ്ഞെടുക്കുന്നത് ജയിസ്വാളിനെയാണ്. അയാൾ വളരെ മികച്ച പ്രതിഭാശാലിയായ ക്രിക്കറ്ററാണ്. മാത്രമല്ല ഭാവിയിലെ ഒരു സൂപ്പർസ്റ്റാറാവാൻ പോവുകയാണ് ജയിസ്വാൾ”- മൈക്കിൾ വോൺ പറയുന്നു.
കഴിഞ്ഞമാസമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള 15 അംഗങ്ങളടങ്ങിയ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ ടീം പ്രഖ്യാപനത്തിന് ശേഷം ലക്നൗ സൂപ്പർ ജെയിന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യയുടെ പ്രധാന ബാറ്ററായ രാഹുലിന് പരിക്കേൽക്കുകയുണ്ടായി. ഇതോടെ വലിയ ആശങ്ക തന്നെയായിരുന്നു ഇന്ത്യയെ തേടിയെത്തിയത് ശേഷം ഇഷാൻ കിഷനെ ഇന്ത്യ രാഹുലിന്റെ പകരക്കാരനായി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ലാത്ത കിഷനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയതിന്റെ സാഹചര്യം പലർക്കും അത്ഭുതമായിരുന്നു.
മറുവശത്ത് ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ജയിസ്വാൾ കാഴ്ചവെച്ചിട്ടുള്ളത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണുന്നത് ജയിസ്‌വാളിന്റെ ഒരു സ്വാഗ് തന്നെയാണ്. ഇതുവരെ 12 മത്സരങ്ങൾ 2023ലെ ഐപിഎല്ലിൽ കളിച്ചിട്ടുള്ള ജയിസ്വാൾ 575 റൺസ് നേടിയിട്ടുണ്ട്. 52.27 ആണ് ജെയിസ്വാളിന്റെ ശരാശരി. മാത്രമല്ല ഓറഞ്ച് ക്യാപ്പ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ജെയിസ്വാൾ നിൽക്കുന്നത്. യുവതാരത്തിന് സ്വപ്നതുല്യമായ ഒരു സീസൺ തന്നെയായി മാറുകയാണ് 2023.