അവൻ വീരുവിന്റെ പിൻഗാമി!! അവസരം നൽകൂ: ആവശ്യവുമായി മുൻ ഓസ്ട്രേലിയൻ താരം

ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ അടുത്ത സെവാഗ് ആണെന്ന് വിശേഷിപ്പിച്ചു ഓസീസ് മുന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് രംഗത്ത്‌. ഇന്ത്യൻ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പോലെയൊരു താരമാണ് പൃഥ്വി ഷാ ഇന്ത്യന്‍ ടീം ആ താരത്തിന് കൂടുതല്‍ പരിഗണന നൽകണമെന്നും ക്ലര്‍ക്ക് പറഞ്ഞു.

സെവാഗിനെ പോലെ ആക്രമിച്ചു കളിക്കാൻ കഴിവുള്ള ഒരു താരമാണ് പൃഥ്വി ഷാ. സെവാഗിന്റെ അതേ ശൈലിയിലുള്ള ബാറ്റിങ് ഞാൻ പ്രിത്വി ഷായിൽ കാണുന്നു. അദ്ദേഹതിന്റെ കളി കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇന്ത്യക്ക് ടോപ് ഓര്‍ഡറില്‍ അതുപോലെ ആക്രമിച്ച് കളിക്കുന്ന താരത്തെയാണ് വേണ്ടതെന്നും ക്ലർക്ക് വ്യക്തമാക്കി.

പൃഥ്വിഷായ്ക്ക് ഓസ്‌ട്രേലിയന്‍ പരമ്പരയിൽ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെയും രാത്രിയിലും ആയി നടന്ന ടെസ്റ്റില്‍ താരം പൂജ്യം, രണ്ട് എന്നീ സ്കോറുകൾക്കാണ് പുറത്തായത്. 2018 ലും 2019 ലും പ്രിത്വി ഷാ ഇന്ത്യന്‍ടീമില്‍ അംഗമായിരുന്നു എന്നാൽ പരിശീലന മത്സരത്തില്‍ പരിക്കേറ്റത് താരത്തിന് തിരിച്ചടിയായി. പിന്നീട് 2021 ജൂണിൽ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിൽ അദ്ദേഹത്തെ ടീമിൽ എടുത്തിരുന്നു. ആദ്യ ഏകദിനത്തിൽ താരത്തിന് 24 പന്തിൽ 43 റൺസ് നേടാൻ കഴിഞ്ഞു. .2021 ജൂലൈ 25 ന് ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം തന്റെ ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

‘പൃഥ്വി ഷാക്ക് ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന്റെ ആദ്യ അവസരമായിരുന്നു. എന്നാൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാൽ ഇനിയും കൂടുതൽ കരുത്തോടെ പൃഥ്വി ഷാ തിരിച്ചു വരും എന്നതിൽ ഒരു സംശയവും ഇല്ല എന്നും ക്ലര്‍ക്ക് കൂട്ടിചേർത്തു.