കാർത്തികേയയുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് എംഎസ് ധോണി ; സന്തോഷം പങ്കുവെച്ച് മുംബൈ ഇന്ത്യൻസ് സ്പിന്നർ

തന്റെ അറിവും അനുഭവപരിചയവും എതിർ ടീമുകളിൽ നിന്നുള്ള യുവ കളിക്കാർക്ക് പോലും പകർന്നുനൽകുന്നതിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റന്റെ പ്രവർത്തി വർദ്ധിച്ചുക്കൊണ്ടിരുന്നു. സിഎസ്കെയുടെ ഓരോ ഐപിഎൽ മത്സരങ്ങൾക്കും ശേഷം എതിർ ടീമിലെ യുവതാരങ്ങൾക്കൊപ്പം ധോണിയെ ക്യാമറ കണ്ണുകൾ സ്പോട് ചെയ്യാറുണ്ട്. ധോണിക്കൊപ്പം സമയം പങ്കിടുന്നത് യുവതാരങ്ങൾക്കും ആവേശം പകരുന്ന നിമിഷങ്ങൾ തന്നെ.

വ്യാഴാഴ്ച (മെയ്‌ 12), ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സരശേഷം മുംബൈ ഇന്ത്യൻസ് സ്പിന്നർ കുമാർ കാർത്തികേയുടെ ആവശ്യപ്രകാരം ധോണി അദ്ദേഹത്തിന് താൻ സൈൻ ചെയ്ത മാച്ച് ബോൾ സമ്മാനിച്ച് യുവതാരത്തിന്റെ ദിനം ശോഭനമാക്കി. മുംബൈ ഡ്രസ്സിംഗ് റൂമിന്റെ പടികൾ കയറുമ്പോൾ, ഉത്തർപ്രദേശിൽ നിന്നുള്ള 24 കാരനായ കാർത്തികേയ എംഎസ് ധോണി സൈൻ ചെയ്ത മാച്ച് ബോൾ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ച് സന്തോഷം പങ്കിട്ടു.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന്റെ 5 വിക്കറ്റ് വിജയത്തിൽ, കാർത്തികേയ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് സ്പിന്നർ വീഴ്ത്തിയത്. സിഎസ്കെ ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയുടെ വിക്കറ്റ് വീഴ്ത്തി, വെസ്റ്റ് ഇൻഡീസ്‌ വെറ്റെറൻ താരവും ധോണിയും തമ്മിലുള്ള മികച്ച കൂട്ടുകെട്ട് അവസാനിപ്പിച്ചതും ഇടങ്കയ്യൻ സ്പിന്നർ ആയിരുന്നു.

ഐപിഎൽ 2022 താരലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന കാർത്തികേയയെ, പരിക്കേറ്റ മുഹമ്മദ് അർഷാദ് ഖാന് പകരക്കാരനായിയാണ്‌ മുംബൈ ഇന്ത്യൻസ് കൊണ്ടുവന്നത്. 24 കാരനായ ഉത്തർപ്രദേശ് സ്പിന്നർ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ ഗെയിമുകളും എട്ട് ടി20കളും കളിച്ചിട്ടുണ്ട്, യഥാക്രമം 35, 18, 9 വിക്കറ്റുകൾ വീഴ്ത്തി, മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളിംഗ് ഡിപ്പാർട്മെന്റിൽ അംഗമായിരുന്നു.

Rate this post