കിരീടം ഇത്തവണയും മുംബൈക്ക് തന്നെ 😱😱മെയ്‌ മാസം മുംബൈ ഹിറ്റാകും :പ്രവചിച്ച് മുൻ ഇന്ത്യൻ താരം

മുൻ ഐപിഎൽ സീസണുകൾക്ക് സമാനമായി, ഇത്തവണയും ഉദ്ഘാടന മത്സരം തോറ്റുകൊണ്ടാണ് അഞ്ച് തവണ ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസ് പുതിയ സീസണിന് തുടക്കമിട്ടിരിക്കുന്നത്. ഞായറാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസാണ് 4 വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. ഇതോടെ, തുടർച്ചയായ 10-ാം ഐപിഎൽ ഉദ്ഘാടന മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് തോൽവി നേരിടുന്നത്.

എന്നാൽ, പതിവ് പോലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും സീസണിലെ ഭാക്കി മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുംബൈ ഇന്ത്യൻസ് ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്. ഇതേ അഭിപ്രായമാണ് ആദ്യ മത്സരത്തിന് ശേഷം, മുൻ ഇന്ത്യൻ താരമായ ദീപ് ദാസ്ഗുപ്ത പങ്കുവെക്കുന്നതും. മുംബൈ ഇന്ത്യൻസ് എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ രണ്ട് മത്സരങ്ങൾക്ക് ശേഷം തങ്ങളുടെ യഥാർത്ഥ പ്രകടനം വെളിപ്പെടുത്തുമെന്നാണ് നിലവിൽ കമന്റെറ്റർ കൂടിയായ ദാസ്ഗുപ്ത പറയുന്നത്.

“മെയ് മാസമാകുമ്പോഴേക്കും മുംബൈ ഇന്ത്യൻസ് അവരുടെ മാരകമായ പ്രകടനം അഴിച്ചുവിടും. അവർ ഇതിന് പേരുകേട്ടവരാണ്, ടൂർണമെന്റ് പുരോഗമിക്കുമ്പോൾ പലരെയും അത്ഭുതപ്പെടുത്തുന്ന രീതി ഈ സീസണിലും തുടരും,” ദീപ് ദാസ്ഗുപ്ത മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ്‌ മത്സരശേഷം ഒരു ക്രിക്കറ്റ്‌ ഷോയിൽ പറഞ്ഞു. രോഹിത് ശർമ്മയും ഇഷാൻ കിഷനും മികച്ച ഫോമിലാണെന്നും, മറ്റ് കളിക്കാർ കൂടി സ്ഥിരത പുലർത്തിയാൽ, മുംബൈ ഇന്ത്യൻസ് തീർച്ചയായും ടൂർണമെന്റിൽ ശക്തി പ്രാപിക്കുമെന്ന് മുൻ ഇന്ത്യൻ താരം വ്യക്തമാക്കുന്നു.

താങ്കളുടെ ഇഷ്ട ഐപിഎൽ ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന്, “അതിലെന്താണ് സംശയം, മുംബൈ ഇന്ത്യൻസ്‌,” എന്നായിരുന്നു ദാസ്ഗുപ്തയുടെ മറുപടി. “മുംബൈ ഇന്ത്യൻസിൽ ഒരുപിടി മികച്ച പ്രതിഭകൾ ഉണ്ട്, അവർ തീർച്ചയായും ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കും. മുംബൈക്ക് ഏത് ശക്തി കേന്ദ്രങ്ങളെയും തകർക്കാൻ കഴിയും, ഈ സീസണിൽ ജെതാക്കളാവും എന്ന് തന്നെയാണ് പ്രതീക്ഷ,” ദാസ്ഗുപ്ത പറഞ്ഞു.