ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും താരതമ്യം നടന്നിട്ടുള്ളതുമായ രണ്ടു താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും .2021-22 സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾ തമ്മിലുള്ള താരതമ്യങ്ങൾക്ക് ഒരു കുറവും വന്നില്ല.ആരാണ് മികച്ചത് എന്ന കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി തർക്കം എന്നും കത്തി നിൽക്കുന്നതാണ്. കഴിഞ്ഞ ഒന്നര ദശകമായി ഇവരെ വെല്ലാവുന്ന കളിക്കാർ ലോക ഫുട്ബോളിൽ ഉണ്ടായിട്ടില്ല.
ഇവരിൽ ആരെയാണ് കൂടുതല്‍ ഇഷ്ട്ം എന്ന ചോദ്യത്തിന് പല സെലിബ്രിറ്റികളും ഉത്തരം പറയാന്‍ മടിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്കിന് ആ മടിയില്ല.മെസിയെ ആണോ റോണൊയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഒരു മടിയും കൂടാതെ അർജന്റീന സൂപ്പർ താരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്.”മെസ്സി അൽപ്പം വ്യത്യസ്തനാണ്. ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടുള്ളതെല്ലാം ഞാൻ ആസ്വദിച്ചു” കാർത്തിക് പറഞ്ഞു.
എന്നാൽ ദിനേശ് കാർത്തിക്ക് മെസി ആരാധകനാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലി റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. താരത്തിന്റെ വിജയിക്കാനുള്ള മനോഭാവവും കഠിനാധ്വാനവും എല്ലാവർക്കും മാതൃകയാണെന്ന് നിരവധി തവണ കോഹ്ലിഅഭിപ്രായപ്പെട്ടിട്ടുണ്ട്. ഐഎപിഎല്ലിൽ റൊണാൾഡോയുടെ ഐതിഹാസികമായ ആഘോഷം ക്രിക്കറ്റ് മൈതാനത്ത് പുനഃസൃഷ്ടിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് വാർത്തകളിൽ ഇടം നേടിയിരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തങ്ങളുടെ ദേശീയ ടീമുകൾക്കൊപ്പം മികച്ച പ്രകടനം നടത്തി വരികയാണ്.നേഷൻസ് ലീഗിൽ റൊണാൾഡോ സ്വിറ്റ്സർലൻഡിനെതിരെ 4-0 വിജയത്തിൽ ഇരട്ട ഗോളുകൾ നേടി.അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് വർധിപ്പിച്ചുകൊണ്ട് 37 കാരനായ ഫോർവേഡ് ഇപ്പോൾ പോർച്ചുഗൽ ദേശീയ ടീമിനായി 117 ഗോളുകൾ നേടിയിട്ടുണ്ട് എന്നത് വളരെ അധികം തവണ എടുത്തുപറയേണ്ടതാണ്.