ദുബായിൽ ശ്രീ സുരേഷ് ഗോപിയുടെ തകർപ്പൻ എൻട്രി… മാസ്സ് എന്നാൽ സുരേഷേട്ടൻ കഴിഞ്ഞേ ഒള്ളു മലയാളത്തിൽ ബാക്കി ആരും!!| Mei Hoom Moosa success celebration In Dubai Malayalam

Mei Hoom Moosa success celebration In Dubai Malayalam : സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മെയ് ഹൂം മൂസ’. സെപ്റ്റംബർ 30-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, പ്രേക്ഷകരിൽ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ലാൻസ് നായ്ക് മുഹമ്മദ്‌ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിച്ച പട്ടാളക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘മെയ് ഹൂം മൂസ’.

19 വർഷക്കാലം പാകിസ്ഥാനിൽ ജയിലിൽ അകപ്പെട്ട മുഹമ്മദ്‌ മൂസ, ജന്മനാടായ കേരളത്തിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം സംസാരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ്‌, തോമസ് തിരുവല്ല ഫിലിംസ്‌ എന്നിവയുടെ ബാനറിൽ ഡോ. റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ‘മെയ് ഹൂം മൂസ’ നിർമ്മിച്ചിരിക്കുന്നത്. റുബേഷ് റെയ്ൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സൂരജ് ആണ്.

ശ്രീനാഥ് ശിവശങ്കരൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇപ്പോൾ, ദുബായ് മലയാളികൾക്കൊപ്പം ‘മെയ് ഹൂം മൂസ’യുടെ വിജയം ആഘോഷിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ദുബൈയിലെ മലയാളികൾക്കൊപ്പം ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സുരേഷ് ഗോപി തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ യുഎഇ -യിലെ ഇന്ത്യൻ പീപ്പിൾസ് ഫോറം ഒരുക്കിയ ‘ഓണം അമൃതോത്സവം 2022’ ലും സുരേഷ് ഗോപി പങ്കുചേർന്നു.

‘മെയ് ഹൂം മൂസ’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുരേഷ് ഗോപിക്കൊപ്പം, പൂനം ബജുവ, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, ശ്രിന്ദ, സലിം കുമാർ, മിഥുൻ രമേശ്, മേജർ രവി, സുധീർ കരമന തുടങ്ങിയ വലിയൊരു താരനിര തന്നെ വിഷമിച്ചിട്ടുണ്ട്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ‘ഒറ്റക്കൊമ്പൻ’ ആണ് ഇനി സുരേഷ് ഗോപിതയുടെതായി റിലീസിന് ഒരു ചിത്രം. കൂടാതെ ഇതുവരെ പേര് പ്രഖ്യാപിക്കാത്ത നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ സുരേഷ് ഗോപി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Suressh Gopi (@sureshgopi)