ദുബായ് വിവാഹത്തിൽ തിളങ്ങി മെഗാസ്റ്റാർ; 72 വയസ്സിലും മുപ്പതിന്റെ ചെറുപ്പം.!! വിവാഹ വേദിയിൽ വരനേക്കാൾ ചെറുപ്പമായി മമ്മുക്ക… | Megastar Mammootty In Stylish Look At A Wedding In Dubai

Megastar Mammootty In Stylish Look At A Wedding In Dubai: മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് എന്നും മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി. 72 വയസ്സിലും മുപ്പതിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന താരം ഇന്ത്യൻ സിനിമ ലോകത്തിനു തന്നെ ഒരു അത്ഭുത കാഴ്ചയാണ്. ലുക്കിൽ മാത്രമല്ല സെലക്ട്‌ ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളും എല്ലാം മലയാളികളെ ഞെട്ടിക്കുന്നത് തന്നെയാണ്.

മലയാളത്തിലെ യുവതാരങ്ങളെ പോലും തോൽപ്പിക്കുന്ന തരത്തിൽ ഏറ്റവും ട്രെൻഡിങ്ങ് ആയി ഡ്രസ്സ്‌ ചെയ്യുന്ന നടനാണ് മമ്മൂട്ടി. ഡ്രെസ്സിങ്ങിലും ചെരുപ്പുകളിലും ഉപയോഗിക്കുന്ന ഗ്ലാസുകളിലും എല്ലാം ഒരുപാട് ശ്രദ്ധിക്കുന്ന താരം കേരളത്തിലെ യുവാക്കൾക്കിടയിലെ ഒരു ട്രെൻഡ് സെറ്റർ തന്നെയാണ്. ഈയടുത്ത് സംസ്ഥാന കലോത്സവ വേദിയിൽ അതിഥി ആയി എത്തിയ മമ്മൂട്ടി ഏത് ഡ്രസ്സ്‌ ധരിച്ചു വരും എന്ന് കാണാൻ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വൈറ്റ് കളർ ഷർട്ടും മുണ്ടും ധരിച്ച് നാടൻ ലുക്കിൽ ആണ് താരം എത്തിയത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോഴും നാടൻ വേഷത്തിൽ അടിപൊളി ലുക്കിൽ ആണ് താരം എത്തിയത്. റിസപ്‌ഷനിൽ ബ്ലാക്ക് കളർ ജുബ്ബയിൽ എത്തിയ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഇപോഴിതാ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ അടിപൊളി ലുക്കിൽ എത്തിയിരിക്കുകയാണ് മമ്മൂക്ക.

വിവാഹത്തിൽ പങ്കെടുത്ത താരം വധൂ വരന്മാരെ ആശിർവദിക്കുകയും മൈക്കിലൂടെ അവർക്ക് വിവാഹ ആശംസകൾ കൈ മാറുകയും ചെയ്തു. കാതൽ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഞെട്ടിക്കുന്ന ലുക്കിൽ ആണ് മമ്മൂട്ടിയുടെ പുതിയ വരവ്. ഭ്രമയുഗം എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് പുറത്ത് വന്നത്. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.