പൊന്നു കസവണിഞ്ഞു മീനുട്ടി.. കാണാൻ ഏറെ സുന്ദരിയെന്നു ആരാധകർ | Meenakshi Anoop Traditional Cute look Photos

Meenakshi Anoop Traditional Cute look Photos : പ്രേക്ഷരുടെ പ്രിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്. കോട്ടയം കിടങ്ങൂർ ആണു താരത്തിന്റെ ജന്മ സ്ഥലം.അഖിൽ എസ് കിരൺ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം ആരംഭിച്ചത് .2014 ഇൽ one ബൈ ടു എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും, സിനിമയിൽ അവളുടെ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല..

ജമ്‌ന പ്യാരി , ആന മയിൽ ഒട്ടകം തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചുവെങ്കിലും , 2015-ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിഎന്ന ചിത്രത്തിലെ ഫാത്തിമ (പാത്തു/പാത്തുമ്മ) എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. തുടർന്ന് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒപ്പം,എന്ന ചിത്രത്തിൽ നന്ദിനി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ശ്രദ്ദിക്കപ്പെട്ടു.മീസാണ്,

അമീറാ, കാക്കപ്പൊന്നു തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ടോപ് സിങ്ങർ അവതരികയായി എത്തിയതോടെ കുടുംബസദസുകൾക് അവരുടെ പ്രിയങ്കരിയായ മീനുട്ടിയാണ് മീനാക്ഷി ഇപ്പോൾ.സോഷ്യൽ മീഡിയകൾ വഴി തന്റെ വിശേഷങ്ങൾ താരം പങ്കുവെക്കകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പൊന്നു കാസവണിഞ്ഞു നാടൻ ലുക്കിൽ അതി സുന്ദരിയായിരിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ചൈതന്യ ക്രീയേഷൻസിനു വേണ്ടി അഖിൽ എസ് കിരൺ ആണു. ചിത്രത്തിന്റെ ലൊക്കേഷൻ എവിടെയാണ്, മോളു സുന്ദരിയാണ്, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്