സ്വയം കുഴിച്ച കുഴിയിൽ വീണ് മായങ്ക് 😱വിചിത്ര സംഭവം പിറന്നത് ഇപ്രകാരം

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരംഭിച്ച ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക്‌ മികച്ച തുടക്കം നേടാനായില്ല. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പ്രകടനത്തിൽ ആരാധകർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ,മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിന്റെ വിക്കറ്റ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത് ഇന്ത്യൻ ക്യാമ്പിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായി.

ഇന്ത്യൻ ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ പ്രവീൺ ജയവിക്രമയുടെ ഒരു ഗുഡ് ലെങ്ത് ഡെലിവറി മായങ്ക് ഡിഫെൻഡ് ചെയ്തിടത്തുനിന്ന് മൊത്തം ആശയക്കുഴപ്പത്തിലായി. പന്ത് പാഡിൽ തട്ടി എന്ന് അവകാശവാദം ഉന്നയിച്ച് ബൗളർ അമ്പയറോട് എൽബിഡബ്ല്യു വിക്കറ്റിന് വേണ്ടി അപ്പീൽ ചെയ്തു.

എന്നാൽ, സന്ദർശക ടീം എൽബിഡബ്ല്യുവിനായുള്ള അപ്പീൽ തുടർന്ന സാഹചര്യം മുതലെടുത്ത് ഒരു റൺസ് നേടാൻ അഗർവാൾ ശ്രമിക്കുകയായിരുന്നു. നോൺ-സ്ട്രൈക് എൻഡിൽ നിന്നിരുന്ന രോഹിത് ശർമ്മയും ക്രീസ് വിട്ടെങ്കിലും, ശ്രീലങ്കൻ ഫീൽഡറുടെ കൈകളിൽ പന്ത് അകപ്പെട്ടു എന്ന് മനസ്സിലാക്കിയ രോഹിത് ഓട്ടത്തിൽ നിന്ന് പിന്തിരിഞ്ഞു. പക്ഷെ, അപ്പോഴേക്കും മായങ്ക് അഗർവാൾ പിച്ചിന്റെ പാതി ദൂരം പിന്നിട്ടിരുന്നു.

അതോടെ, പന്ത് കൈവശപ്പെടുത്തിയ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ല ബെയിൽസ് തട്ടിയിട്ടു. എന്നാൽ, നേരത്തെ ശ്രീലങ്കൻ ടീം നടത്തിയ എൽബിഡബ്ല്യു അപ്പീലിന്റെ പശ്ചാത്തലത്തിൽ, അമ്പയർ റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രവീൺ ജയവിക്രമയുടെ ആ ബോൾ നോ-ബോൾ ആണെന്ന് കണ്ടെത്തി. തുടർന്ന്, അമ്പയർ നോ-ബോൾ സിഗ്നൽ നൽകുകയും ചെയ്തു. എന്നിരുന്നാലും, റൺഔട്ട്‌ കുരുക്കിൽ കുടുങ്ങിയ മായങ്കിന് ഡഗൗട്ടിലേക്ക് മടങ്ങേണ്ടി വന്നു