ഇതെന്ത് മിന്നാലോ 😱😱സൂപ്പർ റൺ ഔട്ടുമായി മാക്സ്വെൽ | Video | Volleylive

സീസണിലെ ആദ്യത്തെ ജയം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് ടീമിന് ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്നിങ്സ് വെറും 151 റൺസിൽ അവസാനിച്ചു. സൂര്യകുമാർ യാദവിന്റെ ഒറ്റായാൾ പ്രകടനമാണ് മുംബൈ സ്കോർ 150 കടത്തിയത്

ആദ്യത്തെ ഓവർ മുതൽ ബാംഗ്ലൂർ ബൗളർമാർ മനോഹരമായി ബൗൾ ചെയ്തപ്പോൾ ഒന്നാം വിക്കറ്റിൽ പവർപ്ലയിൽ അടിച്ച് കളിച്ചു മുന്നേറിയ രോഹിത് ശർമ്മ : ഇഷാൻ കിഷൻ സഖ്യം 50 കടന്നിരുന്നു. ശേഷം തുടരെ വിക്കറ്റുകൾ നഷ്ടമായ മുംബൈ ടീം സ്കോർ ഒരുവേള 100 കടക്കുമോ എന്നുള്ള സംശയം ഉയർന്നിരുന്നു. എന്നാൽ ഒറ്റയാൻ പോരാട്ടവുമായി എത്തിയ സൂര്യകുമാർ അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകളിൽ കൂടി മുംബൈയെ നാണക്കേടിൽ നിന്നും രക്ഷിച്ചു.

വെറും 37 ബോളിൽ 5 ഫോറും 6 സിക്സും അടക്കം 68 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്.അതേസമയം മുംബൈ ഇന്നിങ്സിൽ വഴിത്തിരിവായി മാറിയത് യുവ താരം കൂടിയായ തിലക് വർമ്മ വിക്കെറ്റ് കൂടിയാണ്. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം മിന്നും ഫോമിൽ കളിച്ച താരം നേരിട്ട മൂന്നാമത്തെ ബോളിൽ തന്നെ റൺ ഔട്ടായി പുറത്താകുകയായിരുന്നു.

മിന്നൽ സ്പീഡിൽ തിലക് വർമ്മയെ റൺ ഔട്ടാക്കി പുറത്താക്കിയ ബാംഗ്ലൂർ താരമായ ഗ്ലെൻ മാക്സ്വെൽ കയ്യടികൾ നേടി. തന്റെ അരികിലേക്ക് എത്തിയ ബോൾ അതിവേഗം പിടിച്ചെടുത്ത മാക്സ്വെൽ നോൻ സ്ട്രൈക്ക് എൻഡിൽ മിന്നൽ ത്രോയിൽ കൂടി വിക്കറ്റാക്കി മാറ്റുകയായിരുന്നു