ഭാഗ്യത്തിന്റെ രാജാവായി ദിനേശ് കാർത്തിക്ക്!! കട്ട കലിപ്പിൽ മാക്സ്വെൽ | രസകരമായ വീഡിയോ കാണാം

ഓസ്ട്രേലിയക്ക് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര ജയിക്കേണ്ടത് രോഹിത് ശർമ്മക്കും ടീമിനും അതീവ നിർണായകമാണ്. രണ്ടാം ടി :20യിൽ ജയിച്ചു പരമ്പരയിൽ 1-1ന് ഒപ്പം എത്തിയ ഇന്ത്യൻ സംഘം ഇന്ന് ഹൈദരാബാദ് ടി :20 യിൽ ഓസ്ട്രേലിയക്ക് എതിരെ ലക്ഷ്യമിടുന്നത് മറ്റൊരു ജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബൌളിംഗ് തിരഞ്ഞെടുത്തു.

എന്നാൽ ക്യാപ്റ്റൻ തീരുമാനത്തെ ഞെട്ടിക്കുന്ന തരത്തിൽ ആണ് എതിരാളികളായ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർ കാമറോൻ ഗ്രീൻ വെടികെട്ടു ബാറ്റിംഗ് ആയി തിളങ്ങിയപ്പോൾ പവർപ്ലേയിൽ തന്നെ ഓസ്ട്രേലിയൻ സ്കോർ 50 കടന്നു. ഇന്ത്യൻ ബൗളർമാരെ എല്ലാം അതിർത്തി കടത്തിയാണ് ഗ്രീൻ തന്റെ ഫാസ്റ്റസ്റ്റ് ഫിഫ്റ്റി നേടിയത്. ശേഷം തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടീം മത്സരത്തിലേക്ക് തിരികെ എത്തി.

അതേസമയം ക്രിക്കറ്റ്‌ പ്രേമികളെയും കാണിക്കളെ എല്ലാം തന്നെ ഏറെ അമ്പരപ്പിച്ചത് ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഗ്ലെൻ മാക്സ്വെൽ വിക്കെറ്റ് തന്നെ. നിർഭാഗ്യകരമായ ഒരു റൺ ഔട്ട് കൂടിയാണ് മാക്സ്വെൽ തന്റെ വിക്കെറ്റ് നഷ്ടമാക്കിയത്. ചാഹലിന്റെ ഓവറിൽ ഒരു അതിവേഗ രണ്ട് റൺസിനായി മാക്സ്വെൽ ഓടി എങ്കിലും വളരെ രസകരമായ രീതിയിൽ കൂടി താരം റൺ ഔട്ട്‌ ആയി.

ബൗണ്ടറി ലൈൻ നിന്നുള്ള അക്ഷർ പട്ടേൽ ത്രോയിൽ മാക്സ്വെൽ റൺ ഔട്ട്‌. പക്ഷെ ഈ ഒരു റൺ അൽപ്പം സംശയങ്ങൾ അടക്കം സൃഷ്ടിച്ചു. ഈ റൺ ഔട്ട്‌ സമയം കീപ്പർ കാർത്തിക്ക് ഗ്ലൗസ് തട്ടി ബെയിൽസ് വീണ് എങ്കിലും മൂന്നാം അമ്പയർ വിശദ പരിശോധനകൾക്ക് ശേഷം വിക്കെറ്റ് നൽകി. മാക്സ്വെൽ ഈ തീരുമാനത്തിൽ ഞെട്ടൽ രേഖപെടുത്തിയാണ് മടങ്ങിയത്.