ഒറ്റകയ്യിൽ ഫീൽഡിങ് വണ്ടറുമായി മാക്സ്വെൽ :നൂറ്റാണ്ടിലെ ക്യാച്ചിൽ ഷോക്കായി ക്രിക്കറ്റ്‌ ലോകം!!!വീഡിയോ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 67-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് മികച്ച തുടക്കം. പ്ലേയ് പ്രവേശനം ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും ഉറപ്പിച്ചെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ മത്സരത്തിൽ ജയം അനിവാര്യമാണ്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനു വേണ്ടി ഓപ്പണർ വൃദ്ധിമാൻ സാഹ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (1) നഷ്ടമായത് ഗുജറാത്തിന് തിരിച്ചടിയായി. പേസർ ജോഷ് ഹെയ്സൽവുഡ് ആണ് ആർസിബിക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

ഹെയ്സൽവുഡിന്റെ ഒരു മികച്ച ലെങ്ത് ബോൾ, ഡിഫെൻസ് ചെയ്യാൻ ശ്രമിച്ച ഗില്ലിന് പിഴച്ചതോടെ, പന്ത് ഔട്ട്‌സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പിലേക്ക് പാഞ്ഞു. ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ഗ്ലെൻ മാക്സ്വെൽ ഒരു ഫുൾ ഡൈവിലൂടെ പന്ത് തന്റെ ഒറ്റക്കയ്യിൽ ക്യാച്ച് എടുത്തു. മാക്സ്വെല്ലിന്റെ തകർപ്പൻ ക്യാച്ച് ഗുജറാത്തിന് ആദ്യ പ്രഹരം ഏൽപ്പിച്ചതിന് പിന്നാലെ, മാക്സ്വെൽ വീണ്ടും ഗുജറാത്തിന് ആഘാതം സൃഷ്ടിച്ചു.

പവർപ്ലേയിലെ അവസാന ഓവറിൽ മാത്യു വേഡിനെ (16) വിക്കറ്റിന് മുന്നിൽ കുടുക്കി മാക്സ്വെൽ പുറത്താക്കി. 4 ഓവറിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പടെ 28 റൺസ് വഴങ്ങിയ മാക്സ്വെൽ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് ആണ് വീഴ്ത്തിയത്.

Rate this post