ദൈവമേ ഇങ്ങനെയുമുണ്ടോ ഒരു ഭാഗ്യം 😱😱ഷോക്കായി റാഷിദ്‌ ഖാൻ!!വീഡിയോ

നിർണായക മത്സരത്തിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ജയം അനിവാര്യമായ മത്സരത്തിൽ വിരാട് കോഹ്‌ലി, ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസ് എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ഗ്ലെൻ മാക്സ്വെല്ലിന്റെ ഓൾറൗണ്ട് പ്രകടനവുമാണ് ആർസിബിയെ ജയത്തിലേക്ക് നയിച്ചത്.

നേരത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ്, ഓപ്പണർ വൃദ്ധിമാൻ സാഹ (31) ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ (62), ഡേവിഡ് മില്ലെർ (34) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് കണ്ടെത്തി. ആർസിബിക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ് 2-ഉം സ്പിന്നർമാരായ മാക്സ്വെല്ലും ഹസരംഗയും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വേണ്ടി ഓപ്പണർമാരായ വിരാട് കോഹ്ലിയും (73), ഫാഫ് ഡ്യൂപ്ലിസിസും (44) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 115 റൺസ് കെട്ടിപ്പടുത്തു. ഡ്യൂപ്ലിസിസ്‌ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചതോടെ 8 പന്ത് ബാക്കിനിൽക്കെ ആർസിബി വിജയലക്ഷ്യം അനായാസം മറികടന്നു. 18 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 222.22 സ്ട്രൈക്ക് റേറ്റോടെ 40* റൺസാണ് മാക്സ്വെൽ നേടിയത്.

എന്നാൽ കൗതുകകരമെന്ന് പറയട്ടെ, നേരിട്ട ആദ്യ ബോളിൽ ഗോൾഡൻ ഡക്കിന് പുറത്താകേണ്ട താരമായിരുന്നു ഗ്ലെൻ മാക്സ്വെൽ. ഭാഗ്യംകൊണ്ട് മാത്രമാണ് റാഷിദ്‌ ഖാന്റെ ബോൾ സ്റ്റംപിൽ പതിച്ചിട്ടും മാക്സ്വെൽ പുറത്താക്കാതിരുന്നത്. 15-ാം ഓവറിൽ റാഷിദ് ഖാൻ ഡ്യൂപ്ലിസിസിനെ പുറത്താക്കിയതിന്റെ തൊട്ടടുത്ത ബോൾ, അതായത് മാക്സ്വെൽ നേരിട്ട ആദ്യ ബോൾ, റാഷിദിന്റെ ഗൂഗ്ലി ഓഫ് സ്റ്റംപിൽ തട്ടുകയും എൽഇഡി കത്തുകയും ചെയ്തെങ്കിലും ബെയിൽസ് വീണില്ല. മാത്രമല്ല, ആ ബോൾ വിക്കറ്റ് കീപ്പർക്ക് പിടിക്കാനാകാതെ വന്നതോടെ ബൗണ്ടറി ലൈൻ കടക്കുകയും ചെയ്തു.