വിക്രമിന്റെ ചതി സോണി തിരിച്ചറിയുന്നു😮സോണി ഇനി നെഗറ്റീവ് റോളിലോ???😮എല്ലാമുപേക്ഷിച്ച് സോണി ഇറങ്ങുകയാണ്

മൗനരാഗത്തിൽ ഇനി തീ ആളിക്കത്തും…. വിക്രം ഒരു ചിത്രകാരനല്ല എന്ന സത്യം സോണി അറിഞ്ഞിരിക്കുന്നു. ഇത് സോണി പൊറുക്കില്ല, ക്ഷമിക്കില്ല. എന്നാൽ സോണിയിൽ നിന്നും ഈ സത്യം മറച്ചുവെച്ച കിരണിനും കല്യാണിക്കും ഇവൾ മാപ്പ് നൽകുകയുമില്ല. അതെ, സോണി ഇനി ഉഗ്രരൂപിണിയാവുകയാണ്. തനിക്ക് ചുറ്റും തന്നെ ചതിച്ചവർ മാത്രം. അവർക്കിടയിൽ ഇനി സോണിക്ക് പുതിയ മുഖം.

സ്നേഹം അഭിനയിച്ച് തന്റെ ജീവിതം നശിപ്പിച്ച വിക്രം, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ എന്ന രീതിയിൽ അഭിനയിച്ച കിരണും കല്യാണിയും… ഇവരെല്ലാവരും ഇനി തനിക്ക് ശത്രുക്കളെന്ന് സോണി ഉറപ്പിച്ചുകഴിഞ്ഞു. വിക്രം ഒരു ചിത്രകാരനല്ലെന്നറിഞ്ഞ ആ നിമിഷം, തന്റെ ജീവിതത്തിലേക്ക് ഇടിത്തീ വന്നുകയറിയ സമയമെന്ന് ഉറപ്പിക്കുകയായിരുന്നു സോണി. ഇത്രയും നാൾ കൂടെനിന്ന് അഭിനയിച്ചവർ, അവരാണ് ഇനിയങ്ങോടുള്ള തന്റെ കണ്ണീരിന് കാരണമെന്ന് സോണി ഉറപ്പിച്ചുപോകുന്നു. ആധിയിലാണ്, വ്യാധിയിലാണ് കിരൺ. തന്റെ സഹോദരിയുടെ മനസ് വേദനിക്കാതിരിക്കാൻ വേണ്ടിയാണ് ആ സത്യം ഇത്രയും നാൾ മൂടിവെച്ചത്. എന്നാൽ ഇപ്പോഴിതാ കാര്യങ്ങൾ വഷളായി.

പെങ്ങളുടെ നന്മയെ കരുതി, അവളെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി പലതും വിട്ടുകളഞ്ഞ, മറച്ചുവെച്ച ഈ സഹോദരൻ ഇവിടെയിതാ കുറ്റക്കാരന്റെ വേഷം അണിയേണ്ടി വരുകയാണ്. എന്നാൽ പ്രേക്ഷകർക്ക് ഒരൊറ്റ അഭ്യർത്ഥന മാത്രമേയുള്ളൂ… ദയവായി സോണിയെ ഇനിയങ്ങോട് നെഗറ്റീവ് വേഷത്തിലേക്ക് മാറ്റരുത്. സോണി സോണിയായി തന്നെ ഇരിക്കുന്നതാണ് ഞങ്ങൾക്കിഷ്ടമെന്ന് പ്രേക്ഷകർ പറഞ്ഞുകഴിഞ്ഞു.

മനോഹറിന്റെ കല്യാണത്തിന് ശേഷം മൗനരാഗം പുത്തൻ ട്രാക്കിലേക്ക് കടക്കുകയാണ് എന്നത് വ്യക്തം. തുടക്കം മുതൽ തന്നെ നായക കഥാപാത്രങ്ങളോടൊപ്പം കട്ടക്ക് കൂടെ നിന്ന രണ്ട് പേരാണ് സോണിയും വിക്രമും. അവർ പിരിയുന്നു എന്ന വാർത്ത സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചിരിക്കുന്നത്

Rate this post