സരയുവിന് ഭക്ഷണത്തിൽ വി ഷം കലക്കി കൊടുക്കാൻ രൂപ…രാഹുലിനെ നേരിട്ട് ചന്ദ്രസേനന്റെ ഗുണ്ടകൾ😮കല്യാണിക്ക് വൻ അ പകടമോ?

ഒരു ഊമപ്പെണ്ണിന്റെ കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പര കൂടിയാണിത്. കല്യാണിയുടെ കഥ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ കുടുംബവിഷയങ്ങളാണ് മുൻപന്തിയിലുള്ളത്. കിരണിനും കല്യാണിക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനെ നശിപ്പിക്കാൻ വേണ്ടി സരയുവും രാഹുലും ശാരിയും പഠിച്ച പണി പതിനെട്ടും നോക്കി.

ഇപ്പോഴിതാ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് ആ വാർത്ത പുറത്തുവന്നിട്ടുമുണ്ട്. കല്യാണിയുടെ കുഞ്ഞ് ഇല്ലാതായി എന്ന വാർത്ത രൂപയെ തേടിയെത്തി. ശാരിയും സരയുവും വലിയ സന്തോഷത്തിലാണ്. അതേ സമയം ഈ ദുഷ്ടശക്തികൾക്ക് ഇന്ന് ഭക്ഷണത്തിൽ വിഷം കലക്കി നൽകും എന്നുറപ്പിച്ചിരിക്കുകയാണ് രൂപ. രാഹുലിനെ നേരിടാൻ ഗുണ്ടകളെ അയച്ചിരിക്കുകയാണ് ചന്ദ്രസേനൻ. രാഹുൽ നന്നായി പേടിച്ചിട്ടുണ്ട്. കല്യാണിയുടെ കുഞ്ഞ് ഇല്ലാതായിക്കഴിഞ്ഞു എന്ന് ശാരി വിളിച്ചുപറയുന്നത് രൂപയോട് തന്നെയാണ്. രൂപക്കും സന്തോഷമാകും എന്ന തരത്തിലായിരുന്നു ശാരി ഇത് പറഞ്ഞത്.

എന്നാൽ ഈ വാർത്ത കേട്ടയുടൻ രൂപ മനം നൊന്ത് പിടയുകയാണ്. തൻറെ മകൻറെ കുഞ്ഞ് ഇല്ലാതായി എന്ന വാർത്ത കേൾക്കുമ്പോൾ ഒരു അമ്മയ്ക്ക് അത് എങ്ങനെ സഹിച്ചുനിൽക്കാനാവും? എന്ത് തന്നെയാണെങ്കിലും പ്രേക്ഷകരെ ഏറെ സങ്കടത്തിൽ എത്തിച്ചിരിക്കുകയാണ് മൗനരാഗത്തിന്റെ പുതിയ പ്രോമോ വീഡിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നതാണ് കല്യാണിയുടെ കുഞ്ഞിനെ കാണാനായി. എന്നാൽ ഇപ്പോഴിത്ത വൻ സങ്കടവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

നലീഫ് ജിയാ, ഐശ്വര്യ റാംസായി എന്നിവരാണ് മൗനരാഗത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ബാലാജി ശർമ്മ, സേതുലക്ഷ്മി, ബീന ആന്റണി, സാബു, ദർശന, കല്യാൺ ഖന്ന, ശ്രി ശ്വേത മഹാലക്ഷ്മി, ജിത്തു വേണുഗോപാൽ തുടങ്ങിയ താരങ്ങളും മൗനരാഗത്തിൽ അണിനിരക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിലായിരുന്നു ഈ പരമ്പര.

Rate this post