ഇന്ന് ജയിച്ചാൽ സൂപ്പർ റെക്കോർഡുകൾ 😱ക്യാപ്റ്റൻ രോഹിത്തിന് ലഭിക്കുക അപൂർവ്വ നേട്ടങ്ങൾ

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരാൻ ഇന്ത്യൻ ടീം ഇന്ന് മൂന്നാം ഏകദിന മത്സരം കളിക്കാനിറങ്ങും. ആദ്യത്തെ രണ്ട് മത്സരത്തിലും പൂർണ്ണ അധിപത്യത്തോടെ ജയം സ്വന്തമാക്കിയ രോഹിത് ശർമ്മക്കും സംഘത്തിനും മുൻപിൽ അപൂർവ്വ നേട്ടങ്ങൾ കാത്തിരിക്കുന്നുണ്ട്.ഇന്ത്യൻ ടീം സമ്പൂര്‍ണ ജയം തേടിയാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നതെങ്കില്‍ കേവലം ആശ്വാസ ജയം മാത്രമാണ് വിൻഡീസ് പ്രതീക്ഷ

അതേസമയം ഇന്നത്തെ മത്സരവും ജയിച്ച് ഏകദിന പരമ്പര തൂത്തുവാരിയാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് അപ്പൂർവ്വമായ ഒരു റെക്കോർഡ് കൂടിയാണ്.ഇന്നത്തെ മത്സരവും ജയിച്ചാൽ 5 വർഷങ്ങൾക്ക് ശേഷം ഒരു ഏകദിന പരമ്പര തൂത്തുവാരുന്ന ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറും. മുൻപ് 2017ൽ ശ്രീലങ്കക്ക് എതിരെ അവരുടെ നാട്ടിലാണ് അവസാനമായി ഒരു ഏകദിന പരമ്പര പൂർണ്ണമായി ജയിച്ചത്. ഈ നേട്ടത്തിലേക്കാണ് രോഹിത് ശർമ്മയുടെ നോട്ടം

എന്നാൽ നാട്ടിൽ ഇന്ത്യൻ ടീം അവസാനമായി ഒരു ഏകദിന പരമ്പര തൂത്തുവാരിയത് 2014ലാണ് വിരാട് കോഹ്ലി ക്യാപ്റ്റൻസിയിലാണ് ആ നേട്ടം പിറന്നത് എങ്കിൽ ഏഴ് വർഷങ്ങൾക്ക് അപ്പുറം ആ ഒരു അപൂർവ്വ നേട്ടത്തിലേക്കും രോഹിത് നടന്ന് കയറുമോയെന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ ശ്രദ്ധേയം.കൂടാതെ വെസ്റ്റ് ഇൻഡീസ് എതിരെ ചരിത്രത്തിൽ ഇതുവരെ ഏകദിന പരമ്പര തൂത്തുവാരുവാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ ടീം ഇന്ത്യ ലക്ഷ്യമിടുന്നത് ചരിത്ര നേട്ടം തന്നെയാണ്.

ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ്, സിംബാബ്‌വെ, ശ്രീലങ്ക ടീമുകളെ മാത്രമാണ് ഇന്ത്യൻ ടീം ഏകദിന ഫോർമാറ്റിൽ തൂത്തുവാരിയിട്ടുള്ളത്. ഇതിനൊപ്പം വെസ്റ്റ് ഇൻഡീസ് എതിരെയും ഈ അപൂർവ്വ നേട്ടത്തിലേക്ക് എത്താനാണ് രോഹിത് ആഗ്രഹിക്കുന്നത്. മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യതകൾ ധാരാളമാണ്. ഓപ്പണിങ് റോളിൽ ശിഖർ ധവാൻ തിരികെ എത്തും