രക്ഷനായി അക്ഷർ പട്ടേൽ മാസ്സ് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ!! ഇന്ത്യക്ക് രണ്ട് വിക്കെറ്റ് ത്രില്ലിംഗ് ജയം

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മാച്ചിൽ ത്രില്ലിംഗ് ജയം സ്വന്തമാക്കി ഇന്ത്യൻ ടീം.312 റൺസ്‌ വിജയ ലക്ഷ്യത്തിന് പിന്നാലെ ബാറ്റ് വീശിയ ശിഖർ ധവാനും സംഘവും അവസാന ഓവറിലാണ് രണ്ട് വിക്കറ്റ് ജയത്തിലേക്ക് എത്തിയത്.അക്ഷർ പട്ടേൽ വെടികെട്ട് ഫിഫ്റ്റിയും സഞ്ജു കന്നി ഏകദിന ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ബൌളിംഗ് ആരംഭിച്ച ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് ടോട്ടൽ 311ൽ ഒതുക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടോപ് ഓർഡറിന് തിളങ്ങാൻ കഴിഞ്ഞില്ല. എങ്കിലും ശ്രേയസ് അയ്യർ (63 റൺസ്‌ ), ഗിൽ (43 റൺസ്‌ ), ദീപക് ഹൂഡ(33 റൺസ്‌ ) എന്നിവർ ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യൻ ടീം ജയം സ്വപ്നം കണ്ടെങ്കിലും അവസാന ഓവറുകളിലെ അക്ഷർ പട്ടേൽ വെടികെട്ടും സഞ്ജു ക്ലാസ്സ്‌ ഇന്നിഗ്‌സും ഇന്ത്യക്ക് സമ്മാനിച്ചത് മറ്റൊരു ത്രില്ലെർ ജയം.വെറും 51 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സ് അടക്കം സഞ്ജു സാംസൺ 54 റൺസ്‌ നേടിയപ്പോൾ അക്ഷർ പട്ടേൽ 64 റൺസ്‌ അടിച്ചെടുത്തത് വെറും 35 പന്തിൽ.മൂന്ന് ഫോറും 5 സിക്സ് അടങ്ങുന്നതാണ് അക്ഷർ ഇന്നിങ്സ്.

79ന് മൂന്ന് വിക്കറ്റ് എന്നുള്ള നിലയിൽ തകർന്ന ഇന്ത്യക്ക് ജീവൻ പകർന്നത് സഞ്ജു സാംസൺ : ശ്രേയസ് അയ്യർ കൂട്ടുകെട്ട് തന്നെ.79 ന് 3 എന്ന നിലയിലായ ഇന്ത്യയെ സഞ്ചു സാംസണും (54) ശ്രേയസ്സ് അയ്യരും (63) ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (43) ദീപക്ക് ഹൂഡ (33) എന്നിവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അവസാന ഓവറില്‍ 60 പന്തില്‍ 100 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ ആക്ഷര്‍ പട്ടേല്‍ ഒപ്പം ഹൂഡയുമുണ്ടായിരുന്നു എങ്കിലും ഹൂഡ വിക്കെറ്റ് നഷ്ടമായ പിന്നാലെ അക്ഷർ പട്ടേൽ ഒറ്റക്ക് ഇന്ത്യൻ ജയം സാധ്യമാക്കി.അക്ഷർ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

അതേസമയം നേരത്തെ വെസ്റ്റ് ഇൻഡീസ് ടീമിനയായി ഷായ് ഹോപ്പ് തന്റെ നൂറാം ഏകദിന മാച്ചിൽ സെഞ്ച്വറി നേടിയപ്പോൾ ഇന്ത്യൻ ബൌളിംഗ് നിരയിൽ തിളങ്ങിയത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താക്കൂർ.