എറിഞ്ഞോതുക്കി ബൗളർമാർ പവറായി ധവാനും ഗില്ലും!!ഇന്ത്യക്ക് 10 വിക്കറ്റ് ജയം

സിംബാബ്ക്കെതിരായ ഏകദിന പരമ്പര ജയത്തോടെ തുടങ്ങി ഇന്ത്യൻ ടീം. ഒന്നാമത്തെ ഏകദിന മാച്ചിൽ എല്ലാ അർഥത്തിലും എതിരാളികളെ വീഴ്ത്തിയാണ് ലോകേഷ് രാഹുലും ടീമും 10 വിക്കെറ്റ് ജയത്തിലേക്ക് എത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച സിംബാബ്വെ ടീം വെറും 189 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ടീം ജയത്തിലേക്ക് 30.5 ഓവറിൽ വിക്കെറ്റ് നഷ്ടം കൂടാതെ എത്തി.

ബാറ്റിങ് ബൌളിംഗ്, ഫീൽഡിങ് എല്ലാത്തിലും ഇന്ത്യൻ ടീം മുന്നിട്ട് നിന്നപ്പോൾ ജയം ഇന്ത്യക്ക് എളുപ്പമായി. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ബൌളിംഗ് ആദ്യമേ തിരഞ്ഞെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാൻ : ശുഭ്മാൻ ഗിൽ സഖ്യം ടീം ഇന്ത്യക്ക് സമ്മാനിച്ചത് ഗംഭീര തുടക്കം. ഇന്ത്യക്കായി ഗിൽ വെറും 72 ബോളിൽ 1 സിക്സ്, 10 ഫോർ അടക്കം82 റൺസ്‌ നേടിയപ്പോൾ സീനിയർ ഓപ്പണർ ധവാൻ വെറും 113 ബോളിൽ81 റൺസ്‌ അടിച്ചെടുത്തു. ഇന്ത്യൻ ടീം ഇതോടെ മൂന്ന് ഏകദിന മത്സര പരമ്പരയിൽ 1-0ന് മുൻപിൽ എത്തി.

ഓഗസ്റ്റ് 20നാണ് രണ്ടാം ഏകദിന മാച്ച്. നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച സിംബാബ്വെക്ക് ഒരു സമയത്തിലും തിളങ്ങാൻ കഴിഞ്ഞില്ല. അവർ 40.3 ഓവറിൽ എല്ലാവരും ഓൾ ഔട്ട്‌ ആയി. ഇന്ത്യക്കായി ദീപക് ചഹാർ, അക്ഷർ പട്ടേൽ, പ്രസീദ് കൃഷ്ണ എന്നിവർ മൂന്ന് വിക്കെറ്റ് വീഴ്ത്തിയപ്പോൾ സിറാജ്‌ ഒരു വിക്കെറ്റ് വീഴ്ത്തി. നേരത്തെ ബംഗ്ലാദേശ് എതിരെ സിംബാബ്വെ പരമ്പര ജയം നേടി എങ്കിലും ആ മികവ് ഇന്ന് ആവർത്തിക്കാൻ കഴിഞ്ഞില്ല.

Rate this post