ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ശക്തിയായി ഇന്ത്യൻ ടീം!!!മഹാ ജയം മഹാ നേട്ടം ഇന്ത്യക്ക് സ്വന്തം

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയം നേടി ഇന്ത്യ. മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. മത്സരത്തിന്റെ മുഴുവൻ ഭാഗത്തും ന്യൂസിലാൻഡിനു മുകളിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് ഷാമി ബോളിങ്ങിൽ തിളങ്ങിയപ്പോൾ, ബാറ്റിംഗിൽ ഹിറ്റ്മാൻ നിറഞ്ഞാടുകയായിരുന്നു. ഈ വിജയത്തോടെ മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം ഏകദിന പരമ്പര വിജയം കൂടിയാണ് ഇത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെയാണ് മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ പവർപ്ലെയിൽ തന്നെ ന്യൂസിലാന്റിന്റെ നടുവൊടിക്കാൻ ഇന്ത്യയുടെ സീമർമാർക്ക് സാധിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹർദിക്ക് പാണ്ട്യ രണ്ടു വിക്കറ്റുകളും വീഴ്ത്തി. ന്യൂസിലാൻഡ് നിരയിൽ 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് മാത്രമായിരുന്നു അല്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ കേവലം 108 റൺസിന് ന്യൂസിലാൻഡ് അടിയറവ് പറഞ്ഞു.

ബോളിങ്ങിന് വളരെയധികം അനുകൂലമായ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിങ് നിര പതറുമെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ചവച്ചത്. ആദ്യ വിക്കറ്റിൽ തന്നെ 72 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പൊക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യൻ നിരയിൽ 50 പന്തുകളിൽ 51 റൺസ് നേടിയ രോഹിത് ശർമയും, 53 പന്തുകളിൽ 40 റൺസ് നേടിയ ശുഭമാൻ ഗില്ലും ആയിരുന്നു മികച്ചു നിന്നത്.പേസർ മുഹമ്മദ്‌ ഷമിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

മത്സരത്തിൽ ഏകദേശം 30 ഓവറുകൾ ശേഷിക്കേ എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. എല്ലാത്തരത്തിലും ഇന്ത്യയ്ക്ക് ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാനാകുന്ന ഒരു വിജയം തന്നെയാണിത്. പരമ്പരയിലെ അവസാന ഏകദിനം 24 ആം തീയതിയാണ് നടക്കുക.

4/5 - (2 votes)