സൂര്യകുമാർ യാദവ് ഫിനിഷിങ് രോഹിത് വെടിക്കെട്ട് :ടി :20യിലും ജയവുമായി ഇന്ത്യ

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ അകാംക്ഷ്പൂർവ്വം കാത്തിരുന്ന ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 പരമ്പരയിൽ ജയത്തോടെ തുടങ്ങാൻ സാധിച്ച് രോഹിത് ശർമ്മക്കും ടീമിനും. ഒന്നാം ടി :20യിൽ 6 വിക്കറ്റിനാണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 158 റൺസ്‌ വിജയലക്ഷ്യം ഇന്ത്യൻ ടീം ഓവറിൽ 4 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ മറികടന്നപ്പോൾ വെസ്റ്റ് ഇൻഡീസ് ബൗളർമാരെ നിഷ്പ്രഭരാക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നായകനായ രോഹിത് ശർമ്മ സമ്മാനിച്ചത്. ഇന്ത്യക്കായി റൺസ്‌ ചേസിൽ രോഹിത് ശർമ്മ (19 ബോളിൽ 40 റൺസ്‌ ), ഇഷാൻ കിഷൻ (35 റൺസ്‌ ), വിരാട് കോഹ്ലി (17 റൺസ്‌ ) എന്നിവർ തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചാണ് സൂര്യകുമാർ യാദവ് ജയം സമ്മാനിച്ചത്. 18 ബോളിൽ നിന്നും 5 ഫോറും കൂടാതെ 1 സിക്സ് അടക്കം സൂര്യകുമാർ യാദവ് റൺസ്‌ നേടി തന്റെ ഫിനിഷിങ് മികവ് തെളിയിച്ചു.

നേരത്തെ നിക്കോളാസ്‌ പൂരന്റെ ഫിഫ്റ്റി മികവിലാണ് വെസ്റ്റ് ഇൻഡീസ് സ്കോർ 157ലേക്ക് എത്തിയത് എങ്കിൽ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത് മാസ്മരിക പ്രകടനം. ആദ്യം ബൗളിംഗ് ആരംഭിച്ച ഇന്ത്യക്കായി ബൗളർമാർ എല്ലാം കൃത്യമായ പ്ലാനിൽ ബോൾ ചെയ്‌പ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ 157 റൺസിൽ അവസാനിച്ചു. വെസ്റ്റ് ഇൻഡീസ് ടീമിനായി നിക്കോളാസ്‌ പൂരൻ അർഥ സെഞ്ച്വറി നേടിയപ്പോൾ അവസാന ഓവറുകളിൽ പൊള്ളാർഡ് വെടിക്കെട്ട് ബാറ്റിങ് വിൻഡീസ് സ്കോർ 150 കടത്തി. എന്നാൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിൽ മനോഹര ബൗളിംഗ് പ്രകടനവുമായി തിളങ്ങിയ രവി ബിഷ്ണോയി കയ്യടികൾ നേടി.

മത്സരത്തിൽ നാല് ഓവറിൽ 17 ഡോട്ട് ബോളുകൾ അടക്കം എറിഞ്ഞ യുവ ലെഗ് സ്പിന്നർ വെറും 17 റൺസ്‌ മാത്രം വഴങ്ങി 2 വിക്കെറ്റ് വീഴ്ത്തി ആദ്യത്തെ ഓവർ മുതൽ മനോഹരമായി ബൗൾ ചെയ്ത താരം വെസ്റ്റ് ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിലാക്കി.