അടിതെറ്റി സഞ്ജു ഐപിൽ രാജാവായി ഹാർദിക്ക് പാണ്ട്യ!!കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിൽ പുതിയ കിരീട അവകാശി. അത്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനൽ മത്സരത്തിൽ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജ്‌റാത്ത് ടീം കിരീടം സ്വന്തമാക്കിയാണ്.

ഐപിൽ ക്രിക്കറ്റിൽ ആദ്യമായി കളിക്കുന്ന ഗുജ്‌റാത്ത് കന്നി സീസണിൽ തന്നെ കിരീടം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ടോസ് നഷ്ടമായി ബൗളിംഗ് ആരംഭിച്ച ഗുജറാത്തിനായി ബൗളർമാർ പുറത്തെടുത്തത് മാജിക്ക് പ്രകടനം. ഒന്നാം ഓവർ മുതൽ കൃത്യമായ പ്ലാനിൽ പന്തെറിഞ്ഞ അവർ രാജസ്ഥാൻ ടോട്ടൽ 130ൽ ഒതുക്കി.രാജസ്ഥാൻ റോയൽസ് നിരയിൽ ബട്ട്ലർ(39റൺസ്‌ )ക്ക് മാത്രമാണ് തിളങ്ങാൻ കഴിഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം പൂർണ്ണ നിരാശ മാത്രം സമ്മാനിച്ചപ്പോൾ രാജസ്ഥാൻ ടോട്ടൽ വെറും 130ൽ ഒതുങ്ങി

ഗുജറാത്തിനായി മുഹമ്മദ്‌ ഷമി, റാഷിദ്‌ ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ യുവ താരം സായ്‌ കിഷോർ രണ്ട് വിക്കെറ്റ് വീഴ്ത്തി. എന്നാൽ സഞ്ജു സാംസൺ, ബട്ട്ലർ, ഹെറ്റ്മയർ എന്നിവർ വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയാണ് മത്സരം അവർക്ക് അനുകൂലമാക്കി മാറ്റിയത്.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനായി ഓപ്പണർ ഗിൽ 45 റൺസുമായി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ 34 റൺസും ഡേവിഡ് മില്ലർ 32 റൺസും നേടി.കന്നി ഐപിൽ സീസണിൽ തന്നെ ഐപിൽ കിരീടം നേടി ഹാർദിക്ക് പാണ്ട്യയും സംഘവും ചരിത്രം സൃഷ്ടിച്ചപ്പോൾ നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ഫൈനലിൽ എത്തിയ രാജസ്ഥാൻ റോയൽസ് ടീമിന് പക്ഷേ കിരീടനേട്ടം ഒരു സ്വപ്നം മാത്രമായി മാറി.