ഇന്ത്യ : പാക് പോരാട്ടം ഇന്ന്!! മാച്ച് ടൈം, ടീമുകളെ അറിയാം | Match Preview

ക്രിക്കറ്റ്‌ ലോകം കാത്തിരുന്ന ഇന്ത്യ – പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരം ഇന്നാണ് (ഓഗസ്റ്റ് 28). ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 7:30 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. ചിരവൈരികളുടെ പോരാട്ടത്തിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇരു ടീമുകളും ടി20 ഫോർമാറ്റിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്, അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കനത്ത പോരാട്ടമായിരിക്കും എന്ന് ഉറപ്പാണ്.

ദുബൈയിലെ പിച്ച് ഇന്ത്യക്കും പാകിസ്ഥാനും ഒരുപോലെ പരിചിതമാണ്. ഇരു ടീമുകളിലും പരിചയസമ്പന്നരായ ഒരുപിടി കളിക്കാരും ഉണ്ട്. രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദിനേശ് കാർത്തിക് തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി കേന്ദ്രം. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ സ്ക്വാഡിൽ ഉള്ളതിനാൽ സ്പിൻ ഡിപ്പാർട്ട്മെന്റും ഭദ്രമാണ്. എന്നാൽ, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ ഷമി തുടങ്ങിയ സീനിയർ താരങ്ങൾ ഒന്നുമില്ലാത്ത ഭൂവനേശ്വർ കുമാറിന്റെ നേതൃത്വത്തിലുള്ള പേസ് യൂണിറ്റിന് എത്രമാത്രം തിളങ്ങാൻ ആകും എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

സമാനമായി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരുപിടി ബാറ്റർമാർ തന്നെയാണ് പാക്കിസ്ഥാന്റെയും കരുത്ത്. ബാബർ അസം, മുഹമ്മദ്‌ റിസ്വാൻ, ഫഖർ സമാൻ, ആസിഫ് അലി എന്നിവരെല്ലാം പാക്കിസ്ഥാന്റെ കരുത്ത് പ്രകടിപ്പിക്കാൻ കൽപ്പുള്ളവരാണ്. അതേസമയം, ഷഹീൻ അഫ്രീദി, മുഹമ്മദ്‌ വസീം എന്നിവർക്ക് പരിക്കേറ്റതിനാൽ പേസ് ഡിപ്പാർട്ട്മെന്റ് തന്നെയാണ് പാക്കിസ്ഥാനും വെല്ലുവിളിയാവുക.മത്സരം സ്റ്റാർ സ്പോർട്സ് ചാനലിൽ അടക്കം സംപ്രേക്ഷണം ചെയ്യും

ഇന്ത്യ സാധ്യത ഇലവൻ : രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, അർഷദീപ് സിംഗ്

പാകിസ്ഥാൻ സാധ്യത ഇലവൻ : മുഹമ്മദ്‌ റിസ്വാൻ, ബാബർ അസം, ഫഖർ സമാൻ, ഇഫ്തിഖാർ അഹ്‌മദ്‌, ഖുശ്ദിൽ ഷാ, ആസിഫ് അലി, മുഹമ്മദ്‌ ഹസ്നയ്ൻ, ശദാബ് ഖാൻ, ഉസ്മാൻ ഖാദിർ, ഹാരിസ് റൗഫ്, നസീം ഷാ/ഷാനവാസ്‌ ദഹാനി

Rate this post