ഇന്ത്യ : പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം ഇന്ന്!!രണ്ട് ടീമിലും മാറ്റങ്ങൾക്ക്‌ സാധ്യത | Match Preview

ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഇന്ത്യ : പാകിസ്ഥാൻ പോരാട്ടം. ഇന്ന് നടക്കുന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ റൗണ്ട് മാച്ചിൽ ഇന്ത്യ : പാകിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്‌ഘാൻ ടീമുകളാണ് സൂപ്പർ ഫോർ റൗണ്ടിലേക്ക് സ്ഥാനം നേടിയത്.

ഗ്രൂപ്പ്‌ റൗണ്ടിൽ നടന്ന മാച്ചിൽ 5 വിക്കെറ്റ് ജയം പാകിസ്ഥാനെതിരെ നേടിയ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോൾ പരിക്കിന്റെ വലിയ ആശങ്കകൾക്കിടയിലാണ് പാക് ടീം എത്തുന്നത്. ഗ്രൂപ്പ്‌ റൗണ്ടിൽ രണ്ട് കളികളും അനായാസം ജയിച്ച രോഹിത് ശർമ്മയും സംഘവും മറ്റൊരു കുതിപ്പാണ് ലക്ഷ്യമിടുന്നത് എങ്കിൽ പാകിസ്ഥാന് തോൽവിക്ക് മധുര പ്രതികാരം നൽകേണ്ടിയിരിക്കുന്നു. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഇന്ത്യ : പാകിസ്ഥാൻ മത്സരം.

അതേസമയം രണ്ട് ടീമിലും വില്ലനായി മാറുന്നത് പരിക്ക് തന്നെയാണ്. പരിക്ക് കാരണം സ്റ്റാർ ആൾ റൗണ്ടർ ജഡേജ ഏഷ്യ കപ്പ് നിന്നും തന്നെ പിന്മാറിയപ്പോൾ പകരം ഇന്ത്യൻ സ്‌ക്വാഡിലേക്ക് എത്തിയ അക്ഷർ പട്ടേൽ ഇന്നത്തെ മാച്ചിൽ പ്ലേയിംഗ്‌ ഇലവനിലേക്ക് എത്താനാണ് സാധ്യത. കൂടാതെ ദീപക് ഹൂഡക്ക്‌ അവസരം ലഭിക്കുമോ എന്നതും സസ്പെൻസ്. പേസ് ഡിപ്പാർട്മെന്റിൽ ആവേഷ് ഖാൻ പകരം മറ്റൊരു ഓപ്ഷനിലേക്ക് ഇന്ത്യൻ ടീം എത്തിയാലും ഞെട്ടേണ്ടതില്ല.

മറുവശത്ത് പാകിസ്ഥാൻ ടീമിന് ഷോക്കായി മാറിയത് യുവ പേസർ ഷാനവാസ് ദഹാനിയുടെ പരിക്ക് തന്നെ. പരിക്ക് കാരണം ഷാനവാസ് ദഹാനിക്ക് ഇന്നത്തെ മാച്ച് കളിക്കാൻ കഴിയില്ല.താരത്തിന് പകരം ഹസൻ അലി ഇന്ന് ഇന്ത്യക്ക് എതിരെ കളിച്ചേക്കും.

Rate this post