മഴയുടെ ആറാട്ട്.. മത്സരം ഉപേക്ഷിച്ചു.. പണി കിട്ടി ഇന്ത്യൻ ടീം!! ഞെട്ടലിൽ ആരാധകർ

The match has been called off. Both teams get one point each:ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം നിരാശ. ഒരിക്കൽ കൂടി മഴ വില്ലനായി എത്തി. ക്രിക്കറ്റ്‌ ആരാധകർ എല്ലാം ആവേശപൂർവ്വം വെയിറ്റ് ചെയ്ത ഇന്ത്യ :പാകിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിച്ചു.

ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റ് ചെയ്ത് 48.5 ഓവറിൽ 10 വിക്കെറ്റ് നഷ്ടത്തിൽ 266 റൺസ് നേടി. പക്ഷെ ശേഷം പാക് ഇന്നിങ്സിലെ ഒരു ബോൾ പോലും എറിയാൻ കഴിഞ്ഞില്ല. മഴ പല തവണ എത്തി എങ്കിലും ഇന്ത്യൻ ഇന്നിങ്സ് ശേഷം മത്സരം ഒരു തരത്തിലും വീണ്ടും ആരംഭിക്കാൻ കഴിഞ്ഞില്ല.

ഇതോടെ മാച്ച് ഉപേക്ഷിക്കാൻ തീരുമാനം ആയി. ഇതോടെ രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.

നേരത്തെ നേപ്പാൾ എതിരെ ആദ്യത്തെ മത്സരം ജയിച്ച പാക് ടീം ആകെ നാല് പോയിന്റ്സ് ആയി സൂപ്പർ ഫോറിലേക്ക് സ്ഥാനം നേടി. ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യൻ ടീമിന് നെക്സ്റ്റ് മാച്ചിൽ നേപ്പാൾ എതിരെ ജയിക്കണം സൂപ്പർ ഫോർ പ്രവേശനം ഉറപ്പാക്കുവാൻ.