വമ്പൻ തോൽവി 😵‍💫😵‍💫പോയിന്റ് ടേബിളിൽ എട്ടിന്റെ പണി റോയൽസ് 😳😳കുതിച്ചു ബാംഗ്ലൂർ ടീം

ഐപിൽ പതിനാറാം സീസണിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്‌. സീസണിലെ തുടക്കത്തിൽ എല്ലാവരെയും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പ്രകടന മുഖവും കൊണ്ടും ഞെട്ടിച്ച സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം ഇന്ന് പ്ലേഓഫ് പോലും കാണാതെ പുറത്താകാതെ എന്നുള്ള സ്ഥിതിയിലാണ്. അത്യന്തം വളരെ നിർണായകമായ മാച്ചിൽ ബാംഗ്ലൂർ ടീമിനോട് 112 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 112 റൺസുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണ്ണമായി തകർന്നടിയുന്ന രാജസ്ഥാനെയായിരുന്നു മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ ആദ്യ ഭാഗം മുതൽ രാജസ്ഥാൻ തങ്ങളുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരുന്നു. ബാംഗ്ലൂരിനായി മുൻനിര ബാറ്റർമാർ നിറഞ്ഞാടുകയും ബോളർമാർ മികവു കാട്ടുകയും ചെയ്തു. ഈ പരാജയത്തോടെ രാജസ്ഥാന്റെ പ്ലെയോഫ് പ്രതീക്ഷകൾക്ക് വലിയ രീതിയിൽ മങ്ങലേറ്റിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ലോ നേച്ചറിലുള്ള പിച്ചിൽ അതി സൂക്ഷ്മമായാണ് ബാംഗ്ലൂർ ആരംഭിച്ചത്.ബാംഗ്ലൂരിന്റെ സ്കോർ 171ൽ എത്തുകയായിരുന്നു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ സ്റ്റാർ ഓപ്പണർ ജെയ്സ്വാൾ പൂജ്യനായി മടങ്ങി. ശേഷം മറ്റൊരു ഓപ്പണർ ആയ ബട്ലറും പൂജ്യനായി മടങ്ങിയതോടെ മത്സരം രാജസ്ഥാന്റെ കൈവിട്ടു തുടങ്ങി. പിന്നീട് എത്തിയ നായകൻ സഞ്ജു സാംസന് 4 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഇത്തരത്തിൽ രാജസ്ഥാൻ ബാറ്റിംഗ് നിര പൂർണ്ണമായും മത്സരത്തിൽ പരാജയപ്പെടുന്നതാണ് കണ്ടത്. ആറാമനായി ക്രീസിലെത്തിയ ഹെറ്റ്മെയ്ർ മാത്രമായിരുന്നു അല്പസമയം രാജസ്ഥാനായി പിടിച്ചുനിന്നത്. ഹെറ്റ്മെയ്ർ മത്സരത്തിൽ 19 പന്തുകളിൽ 35 റൺസ് നേടി. മത്സരത്തിൽ 112 റൺസിനായിരുന്നു രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. ഒരുതരത്തിലും സ്വപ്നം പോലും കാണാത്ത രീതിയിലാണ് രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ വെറും 59 റൺസ് മാത്രം നേടാനേ രാജസ്ഥാന് സാധിച്ചുള്ളൂ.

രാജസ്ഥാൻ തോൽവിക്ക് പിന്നാലെ പോയിന്റ് ടേബിളിൽ വമ്പൻ മാറ്റം സംഭവിച്ചു. സീസണിൽ 13 മത്സരം പൂർത്തിയാക്കിയ റോയൽസ് ടീം പോയിന്റ് ടേബിളിൽ 12 പോയിന്റ് മാത്രമായി ആറാം സ്ഥാനത്തേക്ക് വീണപ്പോൾ 12 കളികളിൽ നിന്നും 12 പോയിന്റ് ഉള്ള ബാംഗ്ലൂർ ടീം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. മികച്ച നെറ്റ് റൺ റേറ്റ് ബാംഗ്ലൂർ ടീമിന് സഹായകമായി മാറി.

 

5/5 - (1 vote)