സീമന്തം ചടങ്ങിന് ഒരുങ്ങി ബഷീർ ബഷിയും കുടുംബവും; ഷോപ്പിംഗ് വീഡിയോകൾ വൈറൽ| Mashura mangalore Seemantham Function malayalam

ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീര്‍ ബഷി. ബഷീർ താരമായതോടെ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷര്‍ക്ക് പരിചിതരായി തുടങ്ങി. രണ്ട് ഭാര്യമാര്‍ക്ക് ഒപ്പമാണ് ബഷീറിന്‍റെ ജീവിതം. എന്നാല്‍ സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം തന്നെയാണ് ഈ കുടുംബം നയിക്കുന്നത്, ബഷീറിന്റെയും കുടുംബത്തെയും ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ അവർ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍, രണ്ടാം ഭാര്യ മഷൂറ ​ഗര്‍ഭിണിയാണ് എന്ന മറ്റൊരു സന്തോഷത്തിലാണ് ബഷീര്‍ ബഷിയും കുടുംബവും. ഈയിടെ നടത്തിയ ബേബി ഷവർ ആഘോഷം പ്രേക്ഷകർ ഇരുകൈയും നീട്ടി ഏറ്റെടുത്തിരുന്നു. മഷൂറയുടെ ആദ്യത്തെ പ്രസവം ആയതിനാൽ അവരുടെ വീട്ടുകാർ സ്വന്തം സ്ഥലമായ മം​ഗളൂരുവില്‍ വച്ച് സീമന്തം ചടങ്ങും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ആണ് സീമന്തം ചടങ്ങ് മഷൂറയ്ക്കായി നടക്കുക എന്ന് യൂട്യൂബ് വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് കുടുംബം.

അതിനായി ഉടൻ തന്നെ ബഷീറും കുടുംബവും മംഗലാപുരത്തേക്ക് പോകും. സീമന്തം ചടങ്ങുകൾക്ക് ധരിക്കാൻ മഷൂറയ്ക്ക് സാരി വാങ്ങിക്കുവാൻ വേണ്ടി കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനു പോകുന്ന വിശേഷങ്ങൾ ആണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ മഷൂറ പങ്കുവെച്ചിരിക്കുന്നത്. തൻ്റെ മമ്മയ്ക്കും താൻ സാരി ഉടുത്ത് കാണുന്നതാണ് താൽപര്യം എന്നും മഷൂറ ഷോപ്പിങ് വീഡിയോയിൽ പറയുന്നുണ്ട്.

എല്ലാവരുടേയും ആഗ്രഹം പോലെ പച്ച നിറത്തിലുള്ള സാരി ആണ് മഷൂറ ചടങ്ങിനായി വാങ്ങിയത്. ഏഴാം മാസത്തില്‍ നടന്ന ബേബി ഷവര്‍ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞ വീഡിയോയിൽ. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ആഭരണങ്ങളെല്ലാം ഇട്ടു നിൽക്കുന്ന മഷൂറയെ ഏഴ് കൂട്ടം മധുര പലഹാരങ്ങള്‍ ഊട്ടുന്നത് ആയിരുന്നു ചടങ്ങ്. കുടുംബാംഗങ്ങൾക്കൊപ്പം വളരെ അധികം സന്തോഷത്തോടെ ചടങ്ങുകള്‍ നടന്നു. ബഷീറിന്റെ മക്കളായ സൈഗുവും, സുനുവും, ഭാര്യ സുഹാനയും മഷൂറയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്.

Rate this post