പ്രസവത്തിനായി മഷൂറ ലേബർ റൂമിൽ.. കാത്തിരിപ്പിൽ സുഹാനയും ബഷീറും.. പ്രസവിക്കാറായി എന്ന് തോന്നുന്നു! വയർ വലുതായതിന്റെ അസ്വസ്ഥതയുണ്ട്! ആശുപത്രിയിലേക്ക് പോവും മുൻപ് മഷൂറ പറഞ്ഞത്.. |Mashura Basheer Labour Room Updates
Mashura Basheer Labour Room Updates Malayalam : ബഷീര്‍ ബഷിയും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. മലയാളം ബിഗ് ബോസ് സീസണ്‍ 1 ലൂടെയാണ് ബഷീര്‍ ബഷിയെ മലയാളികള്‍ അടുത്തറിഞ്ഞത്. ആരാധകരെ ബഷീര്‍ ബഷിയിലേക്ക് അടുപ്പിക്കുന്നത് രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ തോന്നിയ കൗതുകമാണ്. ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഇന്ന് ബഷീറും ഭാര്യമാരും മക്കളുമെല്ലാം. ഈ കുടുംബം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.
ബഷീറും ഭാര്യമാരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും നിരന്തരം പങ്കുവെക്കാറുണ്ട്. ബഷീറും കുടുംബവും ഒന്നിലധികം ചാനലുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോൾ l. അതേസമയം ഇപ്പോഴിതാ ഒരു സന്തോഷം എത്തുകയാണ് ബഷീറിന്റെ കുടുംബത്തിലേക്ക്. താരകുടുംബം രണ്ടാം ഭാര്യയായ മഷൂറയുടെ പ്രസവത്തിനായുള്ള കാത്തിരിപ്പിലാണ്. താരങ്ങള്‍ സ്ഥിരമായി മഷൂറയുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.

പുതിയ വീഡിയോയുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് മഷൂറ. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്. ഒമ്പതാം മാസത്തിലെ ചെക്ക് അപ്പിന് പോയ വീഡിയോ ആണ് വൈറൽ ആകുന്നത്. ആശുപത്രിയിലേക്ക് അഡ്മിറ്റാകാന്‍ പോകുന്നതിന് മുമ്പായുള്ള വീഡിയോ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മഷൂറ പങ്കുവച്ച പുതിയ വീഡിയോ പങ്കുവെച്ചത്. തന്റെ ബേബിക്കായി വാങ്ങിയ പ്രൊഡക്ടുകള്‍ വാങ്ങിച്ചതിനെക്കുറിച്ച് മഷൂറ പറഞ്ഞെത്തിയിരുന്നു.
താരം നടത്തിയ പര്‍ച്ചേസിംഗിന്റെ വിശേഷങ്ങളെല്ലാം ബഷീര്‍ വ്ളോഗില്‍ കാണിച്ചിരുന്നുവെങ്കിലും എന്തൊക്കയാണ് വാങ്ങിയത് എന്നറിയണമെങ്കില്‍ വ്ളോഗ് തന്നെ കാണണമെന്നാണ് മഷൂറ പറഞ്ഞിരുന്നു. പുതിയതായിട്ട് ഒന്നും ഉപയോഗിക്കരുത്, എന്നും എല്ലാം അലക്കി ഫ്രഷാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മമ്മ പറഞ്ഞിട്ടുള്ളതെന്നും മഷൂറ പറയുന്നു. സി ജി ടി മോനിറ്ററിംഗിന് വളരെ സന്തോഷത്തോടെ ആണ് ഇരുവരും എത്തിയത്. ഡോക്ടറേ കണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന റിപ്പോർട്ട് ആണ് നൽകിയതെന്നും ഇരുവരും പറഞ്ഞു.