അയാളെ ചതിച്ചതാര് ജയം നഷ്ടമാക്കി ഹൈദരാബാദ് 😱😱പ്രതീക്ഷകൾ നൽകുന്ന മാർക്രം ക്ലാസ്സ്‌ ബാറ്റിങ്

എഴുത്ത് :എം.കെ.മിഥുൻ;ക്ലാസ്സിക്കൽ പേസ് ബോളിംഗിന്റെ സൗന്ദര്യം നിറയുന്നൊരു ഓപ്പണിങ് സ്പെല്ലിൽ തകർന്ന് വീണ ബാറ്റിംഗ് ലൈനപ്പിനെ മുന്നിൽ കണ്ട് അഞ്ചാം നമ്പറിൽ ക്രീസിലെത്തുമ്പോൾ മാന്യമായൊരു തോൽവി ഒഴിവാക്കുക എന്നതാവണം എയ്ഡൻ മാർക്രം എന്ന ദക്ഷിണാഫ്രിക്കക്കാരന്റെ മുൻപിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി

അവിടെ വീണ്ടും അശ്വിന്റെ കൃത്യതയിൽ കുരുങ്ങി ചഹലിന്റെ മുൻപിൽ തുടരെ വിക്കെറ്റുകൾ നഷ്ടമാകുന്നൊരു സാഹചര്യത്തിലും തന്റെ സ്വതസിദ്ധാമായ ശൈലിയിൽ സിംഗിളുകളും,ഡബിളുകളും,ക്ലീൻ ബൗണ്ടറികളും ചേർത്തിണക്കി ആ ടീമിനെ അവസാന ഓവർ വരെ നീട്ടി നിർത്തുന്നൊരു മനോഹരമായ അർദ്ധ സെഞ്ച്വറി

അപ്പോഴും താൻ കളിച്ച് ശീലിച്ച പേസി-ബൗൺസി വിക്കറ്റുകൾക്ക് സമാനമായ ഒരു വിക്കറ്റിൽ ഓപ്പണിങ് സ്ലോട്ട് ക്യാപ്റ്റൻ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ നികോളാസ് പൂറന് മുകളിലെങ്കിലും ഒരു സ്ഥാനം അദ്ദേഹം അർഹിച്ചിരുന്നു!Aiden Markram,He’s Born To Play Up The Order & So Should He Walks straight into the Top Order Of This Talent Rich Team Anyway.