മനോഹറേ നീ തീർന്നെടാ…!! കിരൺ ഇനി വെറുതെ ഇരിക്കില്ല…!! ഇവന്റെ കള്ളത്തരം പിടിക്കപ്പെടുമോ ? രൂപയുടെ മുന്നിൽ മനോഹറിന് കിടിലൻ തിരിച്ചടി..!! മനോഹറിന് എട്ടിൻറെ പണിയുമായി നട്ടപ്പാതിരായ്ക്ക് കിരൺ..!! | march 15 mounaragam promo malayalam

march 15 mounaragam promo malayalam : മനോഹറേ നീ തീർന്നെടാ…. കിരൺ ഇനി വെറുതെ ഇരിക്കില്ല…. ആ കപടനാടകം പുറത്ത് മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നത് ചിലപ്പോഴൊക്കെ തിരിച്ചടിക്ക് മൂർച്ച കൂട്ടുന്ന ഒരു കാര്യം തന്നെയാണ്. ഇവിടെ അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ശാരിയും സരയുവും മനോഹറും എല്ലാം ചേർന്ന് കിരണിനെ അങ്ങോട്ട് ഇളക്കി.

ഇനിയിപ്പോൾ കിരൺ മിണ്ടാതിരിക്കും എന്ന് തോന്നുന്നില്ല. മനോഹറിൻറെ കപടനാടകങ്ങൾ പുറത്തുകൊണ്ടുവരാൻ ഇനി ഒരുപക്ഷേ കിരൺ തന്നെയായിരിക്കും മുൻപന്തിയിൽ നിൽക്കുക. തൻറെ വീട്ടിലെ പെൺകുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള നാടകങ്ങൾ കാണിച്ചു എന്ന രീതിയിൽ ശാരിയാണ് കിരണിനെതിരെ ആദ്യം പ്രതികരിച്ചത്. എന്നാൽ മനോഹറിന്റെ യഥാർഥരൂപം ഇനിയും ശാരിയും സരയുവും അറിയാൻ പോകുന്നേ ഉള്ളൂ. ഇനി എന്തായാലും മനോഹറിന്റെ തനിസ്വരൂപം പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.

അതീവ രസകരമായ രംഗങ്ങളാണ് ഇപ്പോൾ മൗനരാഗത്തിൽ അരങ്ങേറുന്നത്. മനോഹറിനെ ന്യായീകരിച്ചുകൊണ്ട് ശാരിയും സരയുവും ഇപ്പോഴും സംസാരിക്കുകയാണ്. എന്നാൽ മനോഹറിന്റെ യഥാർത്ഥരൂപം അറിയാവുന്നത് കിരണിനും കല്യാണിക്കുമാണ്, ഒപ്പം പ്രേക്ഷകർക്കും. അധികം താമസിയാതെ തന്നെ മനോഹറിന്റെ യഥാർത്ഥ കഥ പുറത്തു വരിക തന്നെ ചെയ്യും. പ്രേക്ഷകരും ഇപ്പോൾ അതിനായുള്ള കാത്തിരിപ്പിലാണ്. മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം.

കഴിഞ്ഞ കുറച്ചു നാളുകളായി റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് ഈ പരമ്പര. കഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ പരമ്പരയെ മുൻപന്തിയിൽ എത്തിച്ചത്. ഒരു ഊമപെണ്ണിൻറെ കഥ പറഞ്ഞുതുടങ്ങിയ മൗനരാഗത്തിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ത്രില്ലിംഗ് സീനുകളാണ്. നടി ഐശ്വര്യ റാംസായിയാണ് മൗനരാഗത്തിലെ കേന്ദ്രകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം തുടക്കം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ബാലാജി ശർമ്മ, ബീന ആന്റണി, സേതുലക്ഷ്മി, സാബു തുടങ്ങിയ സീനിയർ താരങ്ങളും ഈ പരമ്പരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Rate this post