കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ നോക്കുകുത്തിയായി സിദ്ധു…!! അച്ചാച്ചൻ സ്ഥാനം ഏറ്റെടുത്ത് രോഹിത്…!! ശ്രീനിലയത്തിൽ ഒരു കോമാളിയായി സിദ്ധു..!! പുതിയ സൂത്രപ്പണികളുമായി ശ്രീനിലയത്തിലേക്ക് വേദിക..!! | march 15 kudumbavilakku promo malayalam

march 15 kudumbavilakku promo malayalam : എന്തായാലും വേദിക തന്നെയാണ് ഇപ്പോൾ ഗോളടിച്ചുകൊണ്ടിരിക്കുന്നത്. പ്രതീഷിന്റെ കുഞ്ഞിൻറെ പേരിടൽ ചടങ്ങിൽ സുമിത്രക്കൊപ്പം ഇരിക്കുന്നത് ആര് എന്നതായിരുന്നു പുതിയ ചോദ്യം. അവകാശവാദമുന്നയിച്ച് സിദ്ധു എത്തിയെങ്കിലും അതിനെ പൊളിച്ചടുക്കി വേദിക. സുമിത്രയുടെ ഇപ്പോഴത്തെ ഭർത്താവായ രോഹിത് ഇവിടെ ഉള്ളപ്പോൾ ആ സ്ഥാനത്ത് ഇരിക്കേണ്ടത് രോഹിത് തന്നെയാണെന്ന് വേദിക ഉറപ്പിച്ചുപറയുന്നു.

സുമിത്രയുടെ അടുത്ത് സിദ്ധു ഇപ്പോൾ ഇരിക്കേണ്ട ആവശ്യമില്ല. അതും രോഹിത് കാൺകെ. എന്താണെങ്കിലും ത്രില്ലിംഗ് രംഗങ്ങളാണ് ഇപ്പോൾ കുടുംബവിളക്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിൻറെ പേരിടൽ ചടങ്ങിൽ സിദ്ധു ഒരു പരിഹാസപാത്രമായി മാറുകയാണ്. അല്ലെങ്കിലും ഇപ്പോൾ സിദ്ധുവിന്റെ കൂടെയുള്ളത് എല്ലായിടത്തും പരാജയങ്ങൾ തന്നെ. സുമിത്രയെ തകർക്കാനുള്ള പണി പതിനെട്ടും നോക്കിയാലും ഈ നായികയെ തളച്ചിടാൻ സിദ്ധുവിന് ആവില്ല എന്നത് സത്യം.

march-15-kudumbavilakku-promo-malayalam

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. കഴിഞ്ഞയിടെയാണ് സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ പലവിധ ശ്രമങ്ങളാണ് സുമിത്രയെ തകർക്കാൻ സിദ്ധു നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഓരോന്നും തോൽക്കുകയായിരുന്നു. സുമിത്രയുടെ ബിസിനസ് സാമ്രാജ്യം പാടേ തകർക്കാൻ സിദ്ധു മുന്നിട്ടിറങ്ങി. സുമിത്രക്ക് രക്ഷകനായി രോഹിത് എല്ലായിടത്തും അവതരിക്കുകയാണ്.

march-15-kudumbavilakku-promo-malayalam

അതോടുകൂടി സിദ്ധാർത്ഥിന് തോൽവി സമ്മതിക്കാതെ വയ്യാതെയും. എവിടെയും പരാജയം തന്നെയാണ് സിദ്ധാർത്ഥിന് ഇപ്പോൾ ലഭിക്കുന്നത്. മീര വാസുദേവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ശരണ്യ ആനന്ദ് വേദികയായ് പ്രത്യക്ഷപ്പെടുന്നു. സിദ്ധു ആകുന്നത് കെ കെ മേനോൻ ആണ്. ഒരു വീട്ടമ്മയുടെ ജീവിതത്തെ ആധാരമാക്കിയുള്ള കഥയാണ് കുടുംബവിളക്കിന്റെത്. അടുക്കളയിൽ ഒതുങ്ങിജീവിച്ച സുമിത്ര പിന്നീട് അരങ്ങത്തേക്ക് ഓടിയെത്തി. ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപതി ആകാനും സുമിത്രക്ക് കഴിഞ്ഞു. സുനിതയുടെ കഥ സ്ത്രീപ്രേക്ഷകർക്ക് വലിയ പ്രചോദനമാണ് നൽകിയിട്ടുള്ളത്. kudumbavilakku promo

Rate this post