വീണ്ടും മങ്കാദിങ് 😱😱😱ഷോക്കായി ബാറ്റ്‌സ്മാൻ!!വൃത്തികെട്ട ആക്ഷനിൽ പ്രതിഷേധം

സൂപ്പർ ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തോടെ തമിഴ്‌നാട് പ്രീമിയർ ലീഗിന് തുടക്കമായി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ ഗില്ലീസും നെല്ലൈ റോയൽ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായത്. ഇരുടീമുകളും നിശ്ചിത ഓവറിൽ 184 റൺസ് നേടിയതോടെ, സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ നെല്ലൈ റോയൽ കിങ്‌സ്‌ ജയം സ്വന്തമാക്കി.

എന്നാൽ, ഇന്നലെ തിരുനെൽവേലിയിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിനേക്കാൾ നടകീയമായ മറ്റൊരു രംഗം ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറ്റവും വലിയ ചർച്ച വിഷയമായിരിക്കുന്നത്. മത്സരത്തിൽ, നെല്ലൈ റോയൽ കിങ്‌സ്‌ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ സൂപ്പർ ഗില്ലീസ്‌ മികച്ച രീതിയിലാണ് ഇന്നിംഗ്സ് തുടങ്ങിയത്. ഓപ്പണർമാരായ കൗഷിക് ഗാന്ധിയും ജഗദീഷനും മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതിനിടെയാണ്‌, ഇന്നിംഗ്സിന്റെ നാലാം ഓവറിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.

15 പന്തിൽ 4 ഫോർ സഹിതം 25 റൺസെടുത്തിരുന്ന ജഗദീഷനെ മങ്കാദിംഗിലൂടെ നെല്ലൈ റോയൽ കിങ്‌സ്‌ ക്യാപ്റ്റൻ ബാബ അപരാജിത് പുറത്താക്കുകയായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ പുറത്താകൽ വിക്കറ്റ് കീപ്പർ – ബാറ്റർക്ക് ഉൾക്കൊള്ളാനായില്ല. ഇതോടെ, പ്രകോപിതനായ ജഗദീഷൻ ഡഗൗട്ടിലേക്ക് നടക്കുന്നതിനിടയിൽ നെല്ലൈ റോയൽ കിങ്‌സ്‌ കളിക്കാർക്ക് നേരെ അശ്ലീലമായ നടുവിരൽ ആംഗ്യം കാണിക്കുകയായിരുന്നു.

ഈ അശ്ലീലമായ ആംഗ്യം കാണിച്ചതിന് ജഗദീഷനെതിരെ തമിഴ്നാട് ക്രിക്കറ്റ് കൗൺസിലിന്റെ ഭാഗത്ത്‌ നിന്ന് നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. ജഗദീഷൻ 26 ഫസ്റ്റ് ക്ലാസ്, 36 ലിസ്റ്റ് എ, 45 ടി20 മത്സരങ്ങളിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ, വിക്കറ്റ് കീപ്പർ-ബാറ്റർ 2018 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമാണ്. ഐപിഎൽ 2022-ൽ സിഎസ്കെക്ക് വേണ്ടി ജഗദീഷൻ രണ്ട് മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ടുണ്ട്.