സാന്ത്വനത്തിലെ പുതിയ ആൾ ചില്ലറകാരിയല്ല!!!ആരാണ് ഈ മഞ്ജുഷ മാർട്ടിൻ ? കണ്ണന്റെ പ്രണയിനി ആൾ വേറെ ലെവൽ
Santhwanam latest Actress Life Story ;ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമ്മുടെ കുടുംബ പ്രക്ഷകർക്ക് എല്ലാം ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ എല്ലാം ഊഷ്മളതയാണ് പരമ്പര അടിവരയിട്ട് പറയുന്നത്.
അതേസമയം പതിവ് കണ്ണീർപ്പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണശൈലിയാണ് സാന്ത്വനത്തിന്റേത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും യുവാക്കളും എന്തിന് കുട്ടികൾ പോലും സ്ഥിരം കാണുന്ന ഒരു പരമ്പര കൂടിയാണ് സാന്ത്വനം. സാന്ത്വനത്തിൽ പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. ഇനിയുള്ള സായന്ധനങ്ങളിൽ അച്ചു എന്ന ഈ കൊച്ചുകൂട്ടുകാരി കൂടി കുടുംബസദസുകളിൽ വിരുന്നിനെത്തും. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ ആൾ, അതായത് കണ്ണന്റെ നായിക ആയാണ് പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്തിരിക്കുന്നത്. അച്ചു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിനാണ് അച്ചു എന്ന പുതിയ കഥാപാത്രമായി സാന്ത്വനം പരമ്പരയിലെത്തുന്നത്. ടിക്ക് ടോക്ക് വീഡിയോകൾ വഴിയാണ് മഞ്ജുഷ ശ്രദ്ധിക്കപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ റീൽ വീഡിയോകളും മഞ്ജുഷ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് മഞ്ജുഷക്കുള്ളത്. അവരിൽ പലരും പറഞ്ഞിരുന്ന ഒരു കാര്യമാണ് മഞ്ജുഷ ഒരു നടിയായി മാറുമെന്നത്. ഇപ്പോഴിതാ അത് സത്യമായി മാറിയിരിക്കുകയാണ്. യുവാക്കളാണ് മഞ്ജുഷയുടെ ആരാധകരിൽ അധികവും. ഇപ്പോൾ മഞ്ജുഷയുടെ പുതിയ സംരംഭത്തിന് ആശംസകൾ അറിയിക്കുകയാണ് താരത്തിന്റെ ആരാധകർ.
കണ്ണനായി എത്തുന്ന അച്ചുവുമായി മഞ്ജുഷ നല്ല ചേർച്ചയുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കണ്ണന്റെ നായികയായി ആരാണ് വരിക എന്നത് കുറച്ച് നാളുകളായി സാന്ത്വനം ആരാധകർ ചർച്ചചെയ്യുകയായിരുന്നു. എന്തായാലും ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് മഞ്ജുഷയെ രംഗത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. പുതിയ കഥാസന്ദർഭങ്ങളുമായാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്.