ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല’😮😮😮😮തുനിവിൻ്റെ സ്റ്റിൽസ് പങ്കുവെച്ച് മഞ്ജുവാര്യർ

തെന്നിന്ത്യൻ പ്രമുഖ നടൻ തല അജിത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രം ‘തുനിവ്’ ആണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. എച്ച്. വിനോദ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. തുനിവ് ചിത്രത്തിന്റെ സ്റ്റില്‍സ് മഞ്ജു വാര്യര്‍ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അജിത്തിന്റെയും മഞ്ജു വാര്യരുടെയും സ്റ്റില്‍സാണ് താരം പങ്കുവച്ചത്.

‘ധൈര്യമില്ലെങ്കില്‍ പ്രതാപവുമില്ല’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അതെ ടാഗ് ലൈൻ തന്നെയാണ് ചിത്രത്തിന് അടിക്കുറിപ്പായി മഞ്ജു നൽകിയത് .മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ധനുഷ് നായകനായ ‘അസുരൻ’ ആയിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം.അഞ്ചു ഭാഷകളിൽ റിലീസിന് എത്തുന്ന ചിത്രത്തിൻ്റെ നിർമ്മാണം ബോണി കപൂറാണ്.

ബാങ്ക് മോഷണം പ്രമേയമാക്കി ഒരു ആക്ഷൻ ത്രില്ലർ സിനിമ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് ചിത്രത്തിൻ്റെ സംവിധായകൻ എച്ച്. വിനോദ് മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളുടെ വേഷത്തിൽ എത്തുന്നത് അജിത്ത്, മഞ്ജു വാര്യർ, ആമിർ, പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ്.

ഈ മോഷ്ടാക്കളെ കീഴ്പ്പെടുത്തുവാനായി തുനിഞ്ഞിറങ്ങുന്ന പോലീസ് വേഷത്തിൽ സമുദ്രക്കനിയും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. കെ ജി എഫ്, സർപ്പാട്ട പരമ്പരൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ കൊക്കൻ ആണ് നായകൻ അജിത്തിൻ്റെ പ്രതിനായകനായി എത്തുന്നത് എന്നാണ് റിപ്പോർട്ട്. നെഗറ്റീവ് വേഷങ്ങളിൽ ഇന്നു തെന്നിന്ത്യൻ സിനിമകളിൽ മിന്നി നിൽക്കുന്ന താരമാണ് ജോൺ കൊക്കൻ.‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ വിജയ സിനിമകള്‍ക്ക് ശേഷം സംവിധായകൻ എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് ‘തുണിവ്’. പാന്‍ ഇന്ത്യന്‍ റിലീസ് മുന്നിൽ കണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നീരവ് ഷായും, എഡിറ്റിംഗ് വിജയ് വേലുക്കുട്ടിയും, സംഗീതം ഗിബ്രാനുമാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ ആണ് കൊറിയോഗ്രഫി ചെയ്യുന്നത്.

Rate this post