ഈ ചിത്രത്തിലെ ചേട്ടനും അനിയത്തിയും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ?താരങ്ങൾ ആരെന്നു മനസ്സിലായോ?

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനും ഒപ്പം ഉള്ള ഈ കൊച്ചുമിടുക്കി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ. ഇത് വളരെ കുഞ്ഞിലെ ചിത്രം ആയതുകൊണ്ട് തന്നെ, ഈ താരം എല്ലാ മലയാള സിനിമ പ്രേക്ഷകർക്കും സുപരിചിതയാണെങ്കിലും, ഈ ചിത്രത്തിൽ നിന്ന് അവർ ആരാണെന്ന് കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും.

എന്നിരുന്നാലും, നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്കന്നേ! തമിഴ്നാട് നാഗർകോയിലിൽ ആണ് ഈ താരം ജനിച്ചത്. തൃശ്ശൂർ സ്വദേശികളായ ടിവി മാധവൻ, ഗിരിജ ദമ്പതികളുടെ മകളാണ് ഈ അഭിനയത്രി. നടനും നിർമ്മാതാവും സംവിധായകനുമായ മധു വാര്യർ ആണ് സഹോദരൻ. അതെ, സല്ലാപം, തൂവൽ കൊട്ടാരം, ദിൽവാലാ രാജകുമാരൻ തുടങ്ങിയ സിനിമകളിലൂടെ തൊണ്ണൂറുകളുടെ അവസാനം മുതൽ മലയാള ഫിലിം ഇൻഡസ്ട്രിയിലെ ജനപ്രിയ നായികയായി മാറിയ മഞ്ജു വാര്യരുടെ ഒരു പഴയ കുടുംബചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

അച്ഛന് നാഗർകോയിലിൽ ആയിരുന്നു ജോലി എന്നതിനാൽ തന്നെ, മഞ്ജു വാര്യർ തന്റെ പ്രാഥമിക വിദ്യാഭ്യാസം നാഗർകോയിലിൽ നിന്നാണ് നേടിയത്. തുടർന്ന് അച്ഛന് പ്രമോഷൻ ലഭിച്ചതിനനുസരിച്ച്, കുടുംബം കേരളത്തിലേക്ക് താമസം മാറി. കണ്ണൂരിൽ സെറ്റിൽഡ് ആയതിന് ശേഷം, കണ്ണൂർ ചിന്മയ വിദ്യാലയ, ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി ആണ് മഞ്ജു വാര്യർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. അഭിനയത്തിന് പുറമെ ഒരു പ്രൊഫഷണൽ കുച്ചിപ്പുടി ഡാൻസർ കൂടിയാണ് മഞ്ജു വാര്യർ. നിരവധി പ്രോഗ്രാമുകളിൽ മഞ്ജു വാര്യർ ക്ലാസിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്. ആയിഷ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മഞ്ജു വാര്യരുടെതായി റിലീസ് ചെയ്തത്. വെള്ളരി പട്ടണം, കയറ്റം തുടങ്ങിയ സിനിമകളാണ് ഇനി മഞ്ജു വാര്യരുടെതായി റിലീസിന് ഒരുങ്ങുന്നത്.