കണ്ണെഴുതി പൊട്ട് തൊട്ട് ചിത്രാമക്കൊപ്പം മഞ്ജു ചേച്ചിയുടെ മനോഹര ഗാനാലാപനം.. വേദിയിൽ കുറുമ്പുമായി മഞ്ജു വാര്യർ!! കാണാം വീഡിയോ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായകരിൽ ഒരാളാണ് മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തി അയ്യായിരത്തിലധികധികം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച മലയാളികളുടെ അഭിമാനമാണ് ചിത്ര. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡുകളും, വിവിധ സംസ്ഥാന സർക്കാറുകളുടെ അവാർഡുകളും പല തവണയായി താരത്തിന് ലഭിച്ചിട്ടുണ്ട്.

പത്മഭൂഷണും, പത്മശ്രീ പുരസ്കാരവും പ്രിയ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയ ഗായികയുടെ അറുപതാം പിറന്നാൾ ഈ വർഷം ജൂലൈ 27നായിരുന്നു. വളരെ ആ ഘോഷത്തോടെയായിരുന്നു മലയാളികൾ കെഎസ് ചിത്രയുടെ പിറന്നാൾ ആഘോഷിച്ചത്. മലയാള മനോരമ ചിത്ര പൂർണ്ണിമ എന്ന പേരിൽ ചിത്രാമ്മയ്ക്ക് നൽകിയ സ്നേഹാദരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചിത്ര പാടിയ ഗാനങ്ങളൊക്കെ കോർത്തിണക്കി കൊണ്ടായിരുന്നു അറുപതാം പിറന്നാളുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് നൽകിയ സ്നേഹാദരം.

ഈ ചടങ്ങിൽ മലയാളത്തിലെ നിരവധി പ്രമുഖ സംഗീത സംവിധായകരും ഗായകരും പങ്കെടുത്തിരുന്നു. ചിത്ര പാടിയ പാട്ടുകളൊക്കെ മലയാളികൾ എന്നും ഏറ്റു പാടിയിരുന്നു. ഈ തവണ അറുപതാം പിറന്നാളിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയായ ചിത്ര പൂർണ്ണിമയിൽ മറ്റു ഗായകരും, പ്രേക്ഷകരും പാട്ടുകൾ ഏറ്റു പാടുകയും ചെയ്തു.

പ്രിയ ഗായികയ്ക്ക് ആശംസകൾ അറിയിക്കാൻ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജുവാര്യർ എന്നിവരും വേദിയിലൊത്തുചേർന്നു. മഞ്ജുവേദിയിലെത്തി പ്രിയ ഗായികയുടെ കൂടെ ‘കൈതപ്പൂവിൽ ‘ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ചിത്രാമ്മയും മഞ്ജുവും കൂടി ആ വേദി മനോഹരമാക്കി മാറ്റിയിരുന്നു. മലയാള മനോരമയുടെ ‘ചിത്രപൂർണ്ണിമ’ എന്ന ട്രോഫി ടേബിൾ ബുക്കിൻ്റെ എഡിറ്റോറിയൽ ഡയറക്ടറായ മാത്യുസ് വർഗീസ് ചിത്രയ്ക്ക് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു.