സന്തോഷകരമായ നിമിഷങ്ങള്‍, സിമ്പിൾ ലുക്കിൽ മനോ​ഹരിയായി മഞ്ജുവാര്യർ | Manju Warrier in simple look

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം  മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് നടിക്ക് ആരാധകർ നൽകിയത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജ്ജീവമായ മഞ്ജു വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

റെഡ് കളർ ടോപ്പിനൊപ്പം നീല കലങ്കാരി മോഡൽ ഫുൾ സ്ലീവ് ആണ് താരം ധരിച്ചിരിക്കുന്നത്. ഫാഷൻ മോഡൽ ഡ്രെസ്സിന് ഹെവി ലുക്ക്‌ നായി ആൻഡ് ഡിസൈനുള്ള നെക്ലൈസ് ആണ് താരം ഓർണമെന്റായി അണിഞ്ഞിരിക്കുന്നത്. സമീറ സനീഷാണ് മഞ്ജുവിന്റെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.  ബിനീഷ് ചന്ദ്രയാണ് മഞ്ജുവിന്റെ മനോഹര ചിത്രങ്ങൾ ക്യാമറ പതിപ്പിച്ചിരിക്കുന്നത്. മഞ്ജു തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ചിരുന്നത്.

സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു’, എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന്റെ ഫാഷനെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. താരത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുകയാണ് ഇപ്പോൾ. ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. “സൂപ്പർ വുമൺ, നിങ്ങളുടെ പുഞ്ചിരി എല്ലാ വസ്ത്രങ്ങളെയും മനോഹരമാക്കും. പുഞ്ചിരിച്ചു കൊണ്ടിരിക്കുക, നിങ്ങൾ ഓരോ ദിവസം കഴിയും തോറും വിസ്മയിപ്പിച്ച കൊണ്ട് ഇരിക്കുന്നു, പതറി വീഴാനുള്ളതല്ല നിവർന്നു നിൽക്കാനുള്ളതാണ് ജീവിതമെന്ന് ജീവിച്ചു കാണിച്ച വ്യക്തിത്വം, മനസിന്റെ സന്തോഷം അതാണ് മുഖത്തു കാണുന്നത് എന്നും ഇങ്ങനെ ശോഭയോടെ തിളങ്ങട്ടെ ചേച്ചിയുടെ മുഖം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ പലപ്പോഴും ആരാധകർ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. കലോത്സവ വേദിയിൽ നിന്ന് സിനിമയിലെത്തിയ താരം വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും താരം അരങ്ങേറ്റം കുറിച്ചു. ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് ഇന്ന് മഞ്ജു വാര്യർ. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഇന്ന് മഞ്ജു വാര്യർ.