ആമി വീണ്ടും ബത്‌ലഹേമിലേക്ക്..😍”വിന്റർ ഇൻ ബത്ലഹേം”ബത്ലഹേം തെരുവുകളിൽ ചുറ്റിയടിച്ച് മഞ്ജു വാര്യർ.. വൈറലായി വീഡിയോ🔥|Manju warrier back in Bethlehem

Manju warrier back in Bethlehem Malayalam : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണല്ലോ മഞ്ജു വാര്യർ. തന്റെ സ്വതസിദ്ധമായ രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും പാടവം കൊണ്ടും മോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് ഉടമ കൂടിയാണ് ഇവർ. അഭിനയത്തോടൊപ്പം തന്നെ നൃത്ത മേഖലയിലും സജീവമായ താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട മഞ്ജു ചേച്ചി കൂടിയാണ്. അതിനാൽ തന്നെ തങ്ങളുടെ പ്രിയ താരത്തിന്റെ ഏതൊരു വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ സ്വീകാര്യത നേടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി

ഇടപെടാറുള്ള താരം തന്റെ സിനിമാ വിശേഷങ്ങളും യാത്ര വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല കുറച്ച് മുമ്പ് ബാക്ക് പാക്കുമായി നടന്നു നീങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഫലസ്തീനിലെ ബത്ലഹേമിലെ തിരക്കേറിയ വീഥികളിൽ ജനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന ഒരു ചെറു വീഡിയോയായിരുന്നു താരം പങ്കുവെച്ചിരുന്നത്.” നിങ്ങൾ എവിടെയാണോ, എല്ലാവരും

അവിടെയാണ് ” എന്നൊരു അടിക്കുറിപ്പിൽ ആയിരുന്നു ബത്ലഹമിലെ ഈ ഒരു വീഡിയോ ഇവർ പങ്കുവച്ചിരുന്നത്. അവതാരകനും നടനുമായ മിഥുൻ രമേശാണ് ഈ ഒരു വീഡിയോ പകർത്തിയിരിക്കുന്നത് എന്ന് മാത്രമല്ല, മഞ്ജു ഇൻ ബത്ലഹേം എന്നൊരു അടിക്കുറിപ്പിൽ മിഥുൻ രമേശും ഈയൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈയൊരു വീഡിയോ

ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അജിത്തിന്റെ “തുനിവ്‌” എന്ന ചിത്രമാണ് മഞ്ജുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മാത്രമല്ല മഞ്ജുവിന്റെ “ആയിഷ” എന്ന ചിത്രവും അടുത്തായി റിലീസിനെത്തും എന്നതിനാൽ തന്നെ ഏറെ ആവേശത്തോടെയാണ് ഈ ഒരു ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്.

Rate this post