കുട്ടി ഫ്രോക്കിൽ പ്രായത്തെ മറികടന്നു കിടിലൻ മേക്കോവറുമായി മഞ്ജു പിള്ള |Actress Manju Pillai Stylish photos

Actress Manju Pillai Stylish photos : വളരെ ബോൾഡായ മലയാളികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന നടിയാണ് മഞ്ജു പിള്ളെ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഇന്ന് താരം തിളങ്ങി നിൽക്കുകയാണ്. മഞ്ജു പിള്ളെ എന്ന സിനിമ താരത്തേക്കാള്ളും വളരെ അധികം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സാമൂഹിക സ്നേഹിക്കൂടിയാണ്. 2001 -2002 ൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും കേരള സ്റ്റേറ്റ് അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിങ് ആക്ട്രസും കരസ്ഥമാക്കി.

മഞ്ജു പിള്ളെയെ സാധാരണയായി ആളുകൾ കണ്ടിരുന്നത് കൂടുതലും കോമഡി റോളുകളില്ലായിരുന്നു പിന്നെ ചുരുക്കം ചില കാരക്ക്ടർ റോളുകളിലും മഞ്ചു പിള്ളെ അഭിനയിച്ചിട്ടുണ്ട്. 2007 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാലു പെണ്ണുങ്ങൾ എന്ന സിനിമയിലൂടെ മഞ്ചുപിള്ളെയെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് സമയത്ത് ഏറെ ആശ്വാസമായി പുറത്തിറങ്ങിയ ഒരു ചെറിയ കുടുംബ ചിത്രമായിരുന്നു ഹോം. ഹോം എന്ന സിനിമയിൽ കുട്ടിയമ്മയായി അവതരിപ്പിച്ച മഞ്ചു എന്ന കുട്ടിയമ്മ എല്ലാ മലയാള ഹൃദയങ്ങളിലും ആഴ്ന്നിറങ്ങിയിരുന്നു.

30 വർഷത്തെ തന്റെ ഔദ്യോഗികമായ ജീവതത്തിലൂടെ തനിക്ക് വന്നു ചേർന്ന ഭാഗ്യമായാണ് ഹോം എന്ന് മഞ്ചു പിള്ളെ പല മാധ്യമങ്ങളിലൂടെയും പറഞ്ഞിട്ടുണ്ട്. തോറ്റുകൊടുക്കാൻ താരത്തിനു ഇഷ്ടമല്ലെന്നും കഠിന്യമായ പരിശ്രമവും ആത്മവിശ്വാസവുമാണ് തനിക്ക് കിട്ടുന്ന അംഗീകാരങ്ങളെന്നും താരം പറഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജ്ജീവമാണ് മഞ്ചു പിള്ളെ. ഈ അടുത്തിടെ താരം പുറത്തിറക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരുന്നു. താരത്തിൻ്റെ പല ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇരുപോലെയൊരു ലുക്ക് ആദ്യമയാണ് ആരാധകരിലേക്കെത്തുന്നത്.

സഹപ്രവർത്തകരും ആരാധകരും ഒരുപോലെ കൈ അടിച്ച ചിത്രങ്ങളായിരുന്നു താരത്തിൻ്റേത്. ഒരുപാട് ആരാധകരുടെയും സഹപ്രവർത്തകരുടേയും കമന്റുകളും താരത്തിന് ലഭിച്ചിരുന്നു. പലപ്പോഴും മേക്കപ്പിന്റെ പേരിൽ താരത്തിന് ഒരുപ്പാട് കളിയാക്കലുകളും അഭവാധങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മേക്കപ്പ് താരത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമാണെന്നും ആ മേക്കപ്പിലൂടെയാണ് തന്റെ ജീവിത മാർഗ്ഗം ഉണ്ടായതെന്നും താരം പല മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. താരം ഇൻസ്റ്റാഗ്രാമിലൂടയാണ് പുതിയ മേക്ക് ഓവറും ഫോട്ടോഷൂട്ടും പുറത്തിറക്കിയത്. ഐ സ്പ്രെഡ് മൈ വിങ്സ് ആന്റ് മൈ ഡ്രസ്സ് ഡസ്സ് ദി റെസ്റ്റ് എന്ന ക്യാപ്ഷനിലൂടെയാണ് താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.