അവനാണ് ഉത്തമനായ ഏകദിനബാറ്റർ 😳😳 വമ്പൻ പ്രസ്താവനയുമായി മുൻ താരം

ലോകക്രിക്കറ്റിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് കേവലം നാല് സെഞ്ച്വറികൾ മാത്രമേ ആവശ്യമുള്ളൂm നിലവിൽ മികച്ച ഫോമിലുള്ള കോഹ്ലി ഇത് മറികടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയെ സംബന്ധിച്ച് കോഹ്ലി എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് പറയുകയാണ് ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

കോഹ്ലി ഒരു ഉത്തമനായ ഏകദിന ക്രിക്കറ്ററാണ് എന്നാണ് മഞ്ജരേക്കർ പറയുന്നത്. “നമ്മൾ ആധുനികകാല ക്രിക്കറ്റിലേക്ക് വരുമ്പോൾ, കഴിഞ്ഞ 20 വർഷങ്ങളായി കോഹ്ലി തന്നെയാണ് എല്ലാവരുടെയും മുന്നിലുള്ളത്. ടെണ്ടുൽക്കർ എല്ലായ്പ്പോഴത്തെയും ഒരു മികച്ച ക്രിക്കറ്റർ തന്നെയാണ്. എന്നാൽ എന്നെ സംബന്ധിച്ച് വിരാട് കോഹ്ലിയാണ് ഒരു ഉത്തമ ഏകദിന കളിക്കാരൻ. അങ്ങനെ ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന മറ്റൊരു ക്രിക്കറ്റർ എം എസ് ധോണിയാണ്.”- മഞ്ജരേക്കർ പറയുന്നു.

“പക്ഷേ എല്ലായ്പ്പോഴത്തെയും ഏകദിന ബാറ്റർമാരുടെ കാര്യമെടുക്കുമ്പോൾ, വിവിയൻ റിച്ചാർഡ്സിന്റെ അടുത്തെത്താൻ പോലും മറ്റൊരാളില്ല. റിച്ചാർഡ്സ് 70 കൾ മുതൽ 90 കൾ വരെയാണ് കളിച്ചിരുന്നത്. അന്ന് ഗ്രീനിഡ്ജിനെപോലെയുള്ള ലോകോത്തര ബാറ്റർമാരുടെ ആവറേജ് 30ഉം സ്ട്രൈക്ക് റേറ്റ് 60മായിരുന്നു. എന്നാൽ 70കൾ മുതൽ 90കൾ വരെ വിവിയൻ റിച്ചാർഡ്സിന്റെ ശരാശരി 47ഉം സ്ട്രൈക്ക് റേറ്റ് 90മായിരുന്നു.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

“ഈ രീതിയിലാണ് നമ്മൾ എക്കാലത്തെയും ബാറ്റർമാരെ താരതമ്യം ചെയ്യേണ്ടത്. എന്നാൽ പുതിയകാലത്ത് വിരാട് കോഹ്ലിയുടെ കാര്യമെടുത്താൽ അയാൾ എപ്പോഴും മുൻപിൽ തന്നെയാണ്. ഒരുപാട് മാച്ച്വിന്നിങ് ഇന്നിംഗ്സുകൾ വിരാട് കോഹ്ലി കളിച്ചിട്ടുണ്ട്.”- മഞ്ജരേക്കർ പറഞ്ഞു വയ്ക്കുന്നു. നിലവിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ്ലി.

Rate this post