രവിചന്ദ്രൻ അശ്വിൻ സഞ്ജുവിന് തലവേദനയാവും😮 റോയൽസിന്റെ വലിയ പ്രശ്നം അശ്വിനാണെന്ന് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയർ മത്സരത്തിലെ തോൽവിക്ക് ശേഷം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഇന്ന് (മെയ്‌ 27) നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ വിജയം ലക്ഷ്യമിട്ട് മൈതാനത്തിറങ്ങുകയാണ്. രാത്രി 7:30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാളിഫയർ 2 ൽ രാജസ്ഥാൻ റോയൽസ്, എലിമിനേറ്റർ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെ പരാജയപ്പെടുത്തിയെത്തുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കൊമ്പുകോർക്കും.

ഇപ്പോൾ, മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേരിട്ടേക്കാവുന്ന ഒരു വെല്ലുവിളി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വിക്കറ്റ് സ്പിന്നർമാർക്ക് അനുകൂലമല്ലെങ്കിൽ രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രാജസ്ഥാൻ റോയൽസിന് ഭാരമാകുമെന്ന് മഞ്ജരേക്കർ കണക്കുകൂട്ടുന്നു. രണ്ടു സ്പിന്നർമാരെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്ന രാജസ്ഥാൻ റോയൽസിന്, പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണെങ്കിൽ അത് നേട്ടമുണ്ടാക്കുമെന്നും, എന്നാൽ മറിച്ചായാൽ കനത്ത കനത്തതിരിച്ചടിയാകുമെന്നുമാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെടുന്നത്.

“രവിചന്ദ്രൻ അശ്വിൻ ഫ്ലാറ്റ് ട്രാക്കുകളിൽ രാജസ്ഥാൻ റോയൽസിന് ഒരു പ്രശ്‌നമാണ്, കാരണം അദ്ദേഹം ബൗളിംഗിൽ ഒരുപാട് വ്യത്യാനങ്ങൾ പരീക്ഷിക്കുന്ന ബൗളറാണ്. റോയൽസിനായി ചാഹലും അശ്വിനും ഒരുമിച്ച് പന്തെറിയുന്നതിനാൽ, പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണെങ്കിൽ, രാജസ്ഥാൻ റോയൽസിന് അത് ഗുണം ചെയ്യും. അശ്വിൻ അപകടകാരിയായ ബൗളറായി മാറുകയും ചെയ്യും. എന്നാൽ, മറിച്ചായാൽ അത് റോയൽസിന് തിരിച്ചടിയാവും,” ESPNcriinfo യിൽ സംസാരിക്കുകയായിരുന്ന സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

രണ്ടാം ക്വാളിഫയർ മത്സരത്തിലും ഡെത്ത് ബൗളിംഗ് രാജസ്ഥാൻ റോയൽസിന് ഒരു പ്രശ്‌നമാകുമെന്ന് മഞ്ജരേക്കർ സൂചിപ്പിച്ചു. “ഡെത്ത് ബൗളിംഗ് RR-ന് ഒരു ദൗർബല്യമാണ്. ട്രെന്റ് ബോൾട്ട് ഒരു ലോകോത്തര ബൗളറാണ്, പക്ഷേ ഡെത്ത് ഓവറുകളിൽ അദ്ദേഹത്തിന്റെ റെക്കോർഡ് അത്ര മികച്ചതല്ലാത്തതിനാൽ അവർക്ക് ആദ്യ ഓവറുകളിൽ അദ്ദേഹത്തെ ഉപയോഗിക്കേണ്ടിവരുന്നു. റോയൽസ് പ്രസിദ് കൃഷ്ണയെ പിന്തുണച്ചു, അദ്ദേഹം തന്റെ റോൾ ഈ സീസണിൽ മാന്യമായി ചെയ്തു. ഒബേദ് മക്കോയ് ഒരു സർപ്രൈസ് പാക്കേജ് ആണെന്നും തെളിയിച്ചു,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Rate this post