
വേനലിൽ കുടിക്കാൻ നല്ല അടിപൊളി ഡ്രിങ്ക്!! മാമ്പഴവും പപ്പായയും ഉണ്ടേൽ ഇത് തയ്യാറാക്കി നോക്കൂ | Mango-Papaya Custard Drink
Mango-Papaya Custard Drink Malayalam : വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവുകയില്ല. വെള്ളം കുടിച്ച് കുടിച്ച് വിശപ്പ് ഉണ്ടാവാത്തത് ആണ്. ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ വരുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയില്ല. അപ്പോൾ പിന്നെ ചെയ്യാൻ കഴിയുന്നത് എന്തെന്നാൽ വിശപ്പും ദാഹവും ഒരു പോലെ അകറ്റുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്ന വിഭവങ്ങൾ തയ്യാറാക്കുക എന്നതാണ്. അങ്ങനെ ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.
നമ്മുടെ നാട്ടിൽ എങ്ങും മാമ്പഴക്കാലമാണ്. മാവുകളിൽ കായ്ച്ചു നിൽക്കുന്ന മാമ്പഴം കൂടാതെ വഴിയോരങ്ങളിൽ എങ്ങും സ്വദേശിയും വിദേശിയുമായ മാമ്പഴങ്ങൾ ആണ്. അതു പോലെ തന്നെ മിക്ക വീടുകളിലും പപ്പായ ഉണ്ടാവും. ഇതിൽ നിന്നും നല്ല പഴുത്ത ഒരു പപ്പായയും മാമ്പഴവും ഉണ്ടെങ്കിൽ ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കാൻ സാധിക്കും.

ഇത് ഉണ്ടാക്കാനായി അൽപം സബ്ജ സീഡ്‌സ് വെള്ളത്തിൽ കുതിർക്കണം. പതിനഞ്ചു മിനിറ്റ് എങ്കിലും ഇത് കുതിരാൻ വയ്ക്കണം. അത് പോലെ തന്നെ കുറച്ച് ചൗവരിയും കുതിർത്ത് വേവിച്ച് എടുക്കണം. ഇതിനെ ഊറ്റി എടുത്തിട്ട് കുറച്ച് വെള്ളം കൂടി ഒഴിക്കണം. ഇതിലെ സ്റ്റാർച്ച് അങ്ങനെ പോയി കിട്ടും. മറ്റൊരു ബൗളിൽ അൽപം കസ്റ്റർഡ് പൗഡർ പാലിൽ കലക്കി വയ്ക്കണം.
കുറച്ച് വീതം മാമ്പഴവും പപ്പായയും മിക്സിയിൽ അടിച്ചെടുക്കണം. കുറച്ച് പാല് തിളപ്പിച്ചിട്ട് ആവശ്യത്തിന് പഞ്ചസാരയും കസ്റ്റർഡ് മിക്സും അരച്ചു വച്ചിരിക്കുന്ന കൂട്ടും കൂടി ഇളക്കണം. ഇതിലേക്ക് സബ്ജ സീഡ്‌സും വേവിച്ചു വച്ചിരിക്കുന്ന ചൗവരിയും ചേർത്ത് ഇളക്കണം. ഇതിന്റെ ഒപ്പം പപ്പായയും മാമ്പഴവും കഷ്ണങ്ങളാക്കിയതും പിസ്ത ചെറുതായി നുറുക്കിയതും കൂടി ചേർത്ത് കൊടുക്കണം. പപ്പായ ഉള്ളത് കൊണ്ട് അധികം സമയം വച്ചിരിക്കാൻ പാടില്ല. Mango-Papaya Custard Drink