
വീട്ടിലുള്ള മാങ്ങ മാത്രം ഉപയോഗിച്ച് അടിപൊളി കുൽഫി തയ്യാറാക്കാം!! കടയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ | Mango Kufi Ice Cream
Mango Kufi Ice Cream Malayalam : മാമ്പഴക്കാലമായാൽ അതുപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൂടുതൽ പേരും പരീക്ഷിച്ചു നോക്കാൻ ശ്രമിക്കാത്ത ഒന്നായിരിക്കും മാംഗോ കുൽഫി. കടകളിൽ നിന്നും വാങ്ങുന്ന അതേ രുചിയോടു കൂടി മംഗോ കുൽഫി വീട്ടിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തുടച്ചു
വൃത്തിയാക്കി വയ്ക്കുക.ശേഷം മാങ്ങയുടെ അകത്തെ പൾ പ്പ് മാത്രമായി ഒരു കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റിവയ്ക്കാവുന്നതാണ്. എല്ലാ മാമ്പഴവും ഇതേ രീതിയിൽ മുറിച്ചെടുത്ത് മാറ്റിവെച്ച ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒരു കപ്പ് അളവിൽ തണുപ്പിച്ച പാൽ അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

പിന്നീട് മൂന്ന് ടേബിൾസ്പൂൺ അളവിൽ പാൽപ്പൊടി, നാല് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര, വാനില എസൻസ് ഉണ്ടെങ്കിൽ അത് അല്പം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. വാനില എസൻസിന് പകരമായി ഏലക്ക ഇട്ട് അടിച്ചു കൊടുത്താലും മതി. അതിനുശേഷം അടിച്ചെടുത്ത മാങ്ങ പൾപ്പിന്റെ മുകളിലേക്ക് ഒരു അരക്കഷണം മാങ്ങ ചെറിയ കഷണങ്ങളായി നുറുക്കി ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് കുൽഫി തയ്യാറാക്കുന്ന ഹോൾഡറിലോ,
അതല്ലെങ്കിൽ ചെറിയ പേപ്പർ ഗ്ലാസുകളിലോ ഒഴിച്ചു കൊടുക്കാം. അതിനുശേഷം മുകളിൽ അലുമിനിയം ഫോയിൽ സെറ്റ് ചെയ്ത് നടുക്ക് കട്ടിട്ട ശേഷം കുൽഫി പിടിക്കുന്നതിനുള്ള കോലുകൾ ഇട്ടു കൊടുക്കാവുന്നതാണ്. ഇത് സെറ്റ് ആകാനായി കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം. പിന്നീട് പുറത്തെടുത്ത് ഇത് പുറത്തെടുത്ത് നോക്കുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ തന്നെ മാംഗോ കുഫി റെഡിയായിട്ടുണ്ടാകും .കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mango Kufi Ice Cream