മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസ്‌ പുരസ്‌കാരവും സർപ്രൈസ് താരത്തിന് 😱ഞെട്ടിക്കുന്ന വാക്കുകളുമായി താരം

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20 മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും.17 റൺസ്‌ ജയവുമായി വിൻഡീസ് എതിരായ ടി :20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീം ടി :20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഉയർത്തിയ 184 റൺസ്‌ പിന്തുടർന്ന് കളിക്കാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടോട്ടൽ 167 റൺസിൽ അവസാനിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു ടി :20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് എതിരെ വൈറ്റ് വാഷ് സ്വന്തമാക്കാൻ ഇന്ത്യക്കായി. മറുപടി ബാറ്റിങ്ങിൽ നിക്കോളാസ്‌ പൂരൻ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി എങ്കിലും ഇന്ത്യൻ ഫാസ്റ്റ് ബൗളർ അടക്കം അവസാന ഓവറുകളിൽ ഗംഭീര പ്രകടനം പുറത്തെടുത്തതോടെ വിൻഡീസ് ജയം നഷ്ടമായി.ടീം ഇന്ത്യക്കായി നേരത്തെ വെങ്കടേഷ് അയ്യർ : സൂര്യകുമാർ യാദവ് സഖ്യം ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് സ്കോർ 184ലേക്ക് എത്തിക്കാൻ സാധിച്ചത്.

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യറും ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ട് നയിച്ചു. അറ്റാക്കിങ് ശൈലിയിൽ ഇരുവരും ബാറ്റ് വീശിയപ്പോൾ ഒരുവേള വെസ്റ്റ് ഇൻഡീസ് ടീമിന് ഉത്തരം ഇല്ലാതെ ആയി. ബൗളർമാരെ എല്ലാം സമ്മർദ്ദത്തിലാക്കി 360 ഡിഗ്രി ഷോട്ടുകൾ കളിച്ച സൂര്യകുമാർ യാദവ് വെറും 31 ബോളിൽ ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ്‌ അടിച്ചപ്പോൾ 19 ബോളിൽ 4 ഫോറും 2 സിക്സ് വെങ്കടേഷ് അയ്യർ തിളങ്ങി.സൂര്യകുമാർ യാദവ് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. കൂടാതെ ഈ ടി :20 പരമ്പരയിൽ 107 റൺസുമായി തിളങ്ങിയ സൂര്യ തന്നെയാണ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരവും കരസ്ഥമാക്കിയത്

നെറ്റ്സിൽ അടക്കം നടത്തിയ കഠിന പ്രയത്നമാണ് തന്നെ ഈ ഒരു മികവിലേക്ക് എത്തിച്ചതെന്ന് പറഞ്ഞ സൂര്യകുമാർ യാദവ് താൻ ഈ പ്രകടനത്തിൽ വളരെ സന്തോഷവാനാണ് എന്നും വിശദമാക്കി. വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പരയെ കുറിച്ചും സൂര്യകുമാർ പ്രതീക്ഷകൾ പങ്കുവെച്ചു.