മാൻ ഓഫ് ദി മാച്ച് അവാർഡ് റിഷാബ് പന്തിന് :മാൻ ഓഫ് ദി സീരിസ് ഹാർദിക്ക് പാണ്ട്യ : പരമ്പര നേട്ടവുമായി രോഹിത്തും സംഘവും

ഇംഗ്ലണ്ട് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം. ടി :20 ക്രിക്കറ്റ്‌ പരമ്പര 2-1ന് നേടിയ ശേഷമാണ് രോഹിത് ശർമ്മയും സംഘവും ഏകദിന പരമ്പരയും 2-1ന് നേടിയത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിന് 259 റൺസ്‌ മാത്രമാണ് നേടാൻ കഴിഞ്ഞത് എങ്കിലും തുടക്ക വിക്കറ്റുകൾ നഷ്ടമായ ശേഷം റിഷാബ് പന്തിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യൻ ടീം 5 വിക്കെറ്റ് നഷ്ടത്തിൽ ജയത്തിലേക്ക് എത്തി

തന്റെ കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയിലേക്ക് റിഷാബ് പന്ത് എത്തിയപ്പോൾ വെടിക്കെട്ട് ഇന്നിങ്സുമായി ഹാർദിക്ക് പാണ്ട്യയുമായി കയ്യടികൾ നേടി. റിഷാബ് പന്ത് വെറും 113 ബോളിൽ 16 ഫോറും രണ്ട് സിക്സ് അടക്കം 125 റൺസ്‌ അടിച്ചെടുത്തപ്പോൾ ഹാർധിക്ക് പാണ്ട്യ 55 ബോളിൽ 10 ഫോർ അടക്കം 71 റൺസ്‌ നേടി. രോഹിത്, വിരാട് കോഹ്ലി, ധവാൻ എന്നിവർ നിരാശ സമ്മാനിച്ചപ്പോൾ അഞ്ചാം വിക്കറ്റിലെ റിഷാബ് പന്ത് : ഹാർദിക്ക് പാണ്ട്യ കൂട്ടുകെട്ട് ഇന്ത്യൻ ജയം എളുപ്പമാക്കി.133 റൺസാണ് ഇരുവരും നേടിയത്. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ മൂന്നാമത്തെ തവണയാണ് ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

അതേസമയം മത്സരത്തിലെ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റ്‌ ടീമിലെ ഇന്ത്യൻ വിക്കെറ്റ് കീപ്പർമാർ സെഞ്ച്വറി ലിസ്റ്റിലേക്ക് എത്തിയ റിഷാബ് പന്താണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് എങ്കിൽ ഹാർദിക്ക് പണ്ട്യയാണ് മാൻ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയത്.

ഒരിക്കൽ കൂടി ഇന്ത്യൻ ടീം പരമ്പര നേട്ടത്തിന്റെ ട്രോഫി നേടിയ ശേഷം യുവ താരത്തിന് സമ്മാനിച്ചത് ശ്രദ്ധേമായി. ഇന്നത്തെ കളിയിൽ പ്ലേയിംഗ്‌ ഇലവൻ ഭാഗമാകുവാൻ കഴിഞ്ഞില്ല എങ്കിലും സ്‌ക്വാഡിലെ യുവ താരമായ അർഷദീപിനാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഏകദിന ട്രോഫി നൽകിയത്. മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നുള്ള പതിവ് രോഹിത് ശർമ്മയും ആവർത്തിക്കുന്നത് കാണാൻ കഴിഞ്ഞു.