മാൻ ഓഫ് ദി മാച്ച് സർപ്രൈസ് താരത്തിന്!!വിൻഡിസ് ടീമിനെ ടി :20യിലും വീഴ്ത്തി ഹിറ്റ്മാനും സംഘവും

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയിലും വിജയ കോടിയുമായി പോരാട്ടം ആരംഭിച്ചു ഇന്ത്യൻ ടീം. ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് പിന്നാലെ വിൻഡിസ് ടീമിനെ എല്ലാ അർഥത്തിലും തകർത്താണ് ഒന്നാം ടി:20യിലും ടീം ഇന്ത്യ 68 റൺസ് ജയം നേടിയത്. ഇതോടെ 5 മത്സര ടി :20 പരമ്പരയിലും ഇന്ത്യൻ സംഘം 1-0മുന്നിൽ എത്തി. ഓഗസ്റ്റ് ഒന്നിനാണ് രണ്ടാം ടി :20

ക്യാപ്റ്റൻ രോഹിത് ശർമ്മ 64 റൺസ്സുമായി തിളങ്ങിയ മാച്ചിൽ എല്ലാ കയ്യടികളും അവസാന നാല് ഓവർ കൊണ്ട് സ്വന്തമാക്കിയത് ദിനേശ് കാർത്തിക്ക് തന്നെ. ഒരുവേള ഇന്ത്യൻ ടോട്ടൽ 150 കടക്കില്ലെന്നു തോന്നിപ്പിച്ചപ്പോൾ എത്തിയ ദിനേശ് കാർത്തിക്ക് വെറും 19 പന്തുകളിൽ നാല് ഫോറും രണ്ട് സിക്സും പായിച്ചാണ് 41 റൺസ് അടിച്ചെടുത്തത്.

210 പ്ലസ് സ്ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടിയ ദിനേശ് കാർത്തിക്ക് താൻ വരുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ കളിക്കാൻ ഉണ്ടാകുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ദിനേശ് കാർത്തിക്ക് കരസ്ഥമാക്കി.

” ഇത് ഒരൽപ്പം സ്റ്റിക്കി വിക്കെറ്റ് ആയിരുന്നു അതിനാൽ തന്നെ ബാറ്റ് ചെയ്യാൻ എളുപ്പമുള്ള വിക്കറ്റല്ല. എങ്കിലും റൺസ് നേടാൻ അൽപ്പം പ്രയാസപെട്ടു ഫിനിഷർ റോൾ അത് എനിക്ക് വളരെ അധികം രസകരമായ ഒരു റോളാണ്,ഇത്തരം ഒരു റോളിൽ എത്തുമ്പോൾ നിങ്ങൾക്ക് ടീമിന്റെ പരിശീലകന്റെയും ക്യാപ്റ്റന്റെയും പിന്തുണ ആവശ്യമാണ്, അത് ശരിക്കും ലഭിക്കുന്നുണ്ട്. അത് എന്നെ വളരെ ഏറെ സഹായിച്ചു.എന്നും കളിക്കുന്ന വിക്കറ്റ് വിലയിരുത്തുന്നത് തന്നെ പ്രധാനമാണ്, ഏത് തരത്തിലുള്ള ഷോട്ടുകളാണ് നിങ്ങൾ കളിക്കേണ്ടത് അതും വളരെ നിർണായക കാര്യമാണ് അത് പരിശീലനത്തോടൊപ്പം വരുന്നു ” ദിനേശ് കാർത്തിക്ക് അഭിപ്രായം വിശദമാക്കി