അമ്മയുടെ മടിയിലിരിക്കുന്ന ആളെ മനസ്സിലായോ!! മലയാളികൾ സൂപ്പർ സ്റ്റാർ നായിക

മലയാളികൾ എല്ലാം തന്നെ സിനിമകളെ ഇഷ്ടപെടുന്നവരാണ്. അതിനാൽ തന്നെ മോളിവുഡ് സിനിമ ലോകത്തെ നായകന്മാർക്കും നായികമാർക്കും തന്നെ വലിയ ആരാധകരെ ലഭിക്കാറുണ്ട്. കൂടാതെ താരങ്ങൾ കുട്ടികാല ഫോട്ടോകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് അത്തരം ഒരു ശ്രദ്ധേമായ ചിത്രമാണ് ഇപ്പോൾ സിനിമ പ്രേമികളെ അടക്കം കുഴക്കുന്നത്

ആരാണ് അമ്മയുടെ മടിയിൽ ഇരിക്കുന്ന ഈ താരമെന്ന് അറിയുമോ? അതേ ഇത് മറ്റാരും അല്ല മലയാളികൾ എല്ലാം പ്രിയ നായികയായ മമ്ത മോഹൻദാസാണ്. മോളിവുഡിലെ യുവ നായിക നിരയിൽ ഏറെ ശ്രദ്ധേയമായതും മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയുമായ അഭിനേത്രിയാണല്ലോ മമ്ത മോഹൻദാസ്. അഭിനയത്തിൽ എന്നപോലെ തന്നെ സിനിമ നിർമ്മാണ രംഗത്തും പിന്നണി ഗാനരംഗത്തും ശ്രദ്ധ പതിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.

മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് മമ്ത അഭിനയ ലോകത്ത് എത്തുന്നത് എങ്കിലും ബസ് കണ്ടക്ടർ എന്ന മെഗാസ്റ്റാർ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തുടർന്നിങ്ങോട്ട് അഭിനയ ലോകത്ത് സജീവമായ താരം മലയാളത്തിനു പുറമേ നിരവധി ഇൻഡസ്ട്രികളിലും തിളങ്ങി നിന്നിട്ടുണ്ട്.

ദിലീപിന്റെ നായികയായി ടു കൺട്രീസ് എന്ന സിനിമയിൽ മമ്ത നായികയായി എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി ഇത് മാറുകയും ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് വലിയ രീതിയിലുള്ള ആരാധക വൃന്ദവും എപ്പോഴുമുണ്ട്. 18 ലക്ഷത്തോളം പേർ പിന്തുടരുന്ന ഒരു സെലിബ്രിറ്റി എന്ന നിലയിൽ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്.