60 വയസ്സിലും 16ന്റെ നുണക്കുഴി പുഞ്ചിരിയുമായി അമ്മ..!! അമ്മക്ക് സർപ്രൈസ് പിറന്നാൾ ആശംസകളുംയി മംമ്ത മോഹന്‍ദാസ്..!!

നടി മമ്ത മോഹൻദാസ്ന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നത്. അമ്മയുടെ 60പിറന്നാൾ ആഘോഷമാക്കി മമ്ത മോഹൻദാസ്. പ്രിയപ്പെട്ട അമ്മക്കി 60 വയസായെങ്കിലും 16കാരിയെ പോലെയാണെന്നും, അമ്മയുടെ നുണക്കുഴിയാണ് അമ്മയുടെ സൗന്ദര്യം എന്നുമാണ് മമ്ത സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. അമ്മ ഗംഗ യുടെ പിറന്നാൾ കുറിപ്പ് ഏറെ വൈറലായി കൊണ്ടിരിക്കുകയാണിപ്പോൾ.

മലയാള സിനിമയുടെ തന്നെ ബോൾഡ് ആയിട്ടുള്ള മമ്ത മോഹൻദാസ് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും തന്റെ ജീവനോട് തന്നെ എന്നും പോരാടികൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ്. തന്റെ കറിയർൽ ഇത്രത്തോളം ആത്മവിശ്വാസത്തോടെ പൊരുതിജീവിക്കുന്ന നായികമാർ ചുരുക്കം മാത്രം. ഒത്തിരി നല്ല സിനിമകൾ കഥാപാത്രങ്ങൾ മമ്തയിൽ സുരക്ഷിതമാണ്.ഒത്തിരി നല്ല കഥാ പത്രങ്ങൾ പ്രേക്ഷകർക് സമ്മാനിച്ചിട്ടുമുണ്ട്.

വി കെ പ്രകാശ് സംവിധാനം ചെയുന്ന “ലൈവ്” ആണ് അടുത്ത പ്രൊജക്റ്റ്‌. സൂപ്പർ സ്റ്റാർ മുതൽ യൂത്ത് വരെയുള്ള തരങ്ങളുടെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതും വ്യക്തമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ന്റെ ടൈറ്റിൽ പോസ്റ്റർ ഈ അടുത്ത് പുറത്തിറങ്ങിയിരുന്നു. സാമൂഹിക പ്രസക്തിയുള്ള ത്രില്ലർ മൂവി യാണ് ലൈവ്. ഒരുത്തി എന്ന സിനിമക്കി ശേഷം സംവിധായകൻ വി കെ പ്രകാശ് ഉം തിരക്കഥകൃത്ത് സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രമാണ് ലൈവ്.

സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്ന് നല്ല പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നു. മമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, ഷൈൻ തുടങ്ങി താരങ്ങൾ മികച്ച കഥപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ തന്നെ ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. ആയതിനാൽ തന്നെ മികച്ച ഒരു ത്രില്ലർ സിനിമ കൂടി വരാനിരിക്കുന്നു എന്നു ചുരുക്കം . എന്തായാലും കാത്തിരിപ്പിന്റെ നാളുകളിലാണ് സിനിമ പ്രേമികൾ.